പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയും ടാക്സി ഡ്രൈവറുമായ ഷൺമുഖമായി മോഹൻലാൽ വേഷമിടുന്ന " തുടരും " ജനുവരി 30ന് തിയേറ്ററുകളിൽ എത്തും .
മോഹൻലാൽ , ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന " തുടരും " ജനുവരി 30ന് തിയേറ്ററുകളിലേക്ക് .
ഫർഫാൻ ഫാസിൽ , മണിയൻ പിള്ള രാജു , ബിനു പപ്പു , നന്ദു , ഇർഷാദ് അലി , ആർഷ ചാന്ദ്നി ബൈജു , തോമസ് മാത്യൂ , കൃഷ്ണപ്രഭ , പ്രകാശ് വർമ്മ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
കഥ - കെ.ആർ സുനിലും , തിരക്കഥ - തരുൺ മൂർത്തി , കെ.ആർ. സുനിൽ എന്നിവരും , ഛായാഗ്രഹണം ഷാജികുമാറും , എഡിറ്റിംഗ് നിഷാദ് യൂസഫ് , ഷഫീഖ് വി.ബി എന്നിവരും , സംഗീതം - പശ്ചാത്തല സംഗീതം ജോക്സ് ബിജോയും നിർവ്വഹിക്കുന്നു.
ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ഫീൽ ഗുഡ് ഫാമിലി ഡ്രാമ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. 'ആശീർവാദ് റിലീസ് ആയിരിക്കും ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത് .ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനർ ആയിരിക്കും " തുടരും".
സലിം പി.ചാക്കോ
No comments: