ഗംഭീര മേക്കിംഗ് സ്റ്റൈലുമായി ആഷിഖ് അബുവിൻ്റെ " Rifle Club " .



Movie             : Rifle Club 

Director          : Aashiq Abu 

Genre              : Action Drama.  

Platform         : Theatre 

Language       :  Malayalam   

Time                : 114 minutes 59                                                Seconds.

Rating             : 3.75 / 5 


Saleem P.Chacko

CpK DesK.



" അമ്പട പുളുസു " 


ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും  നിർവ്വഹിച്ച  ആക്ഷൻ ത്രില്ലർ " Rifle Club "  ക്രിസ്തുമസിന് മുന്നോടിയായി തിയേറ്ററുകളിൽ എത്തി .


ഹിന്ദി നടൻ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നചിത്രം കൂടിയാണിത് . വിജയരാഘവൻ ( കുഴിവേലി ലോനപ്പൻ ) , ദിലീഷ് പോത്തൻ ( ക്ലബ് സെക്രട്ടറി അവറാൻ ) , അനുരാഗ് കശ്യപ് ( ദയാനന്ദ് ബാരെ ) , ദർശന രാജേന്ദ്രൻ ( കുഞ്ഞുമോൾ ) , വാണി വിശ്വനാഥ് ( ഇട്ടിയാന ) , സൂരഭി ലക്ഷ്മി ( സൂസൻ  ) , സുരേഷ്  കൃഷ്ണ ( ഡോ. ലാസർ ) , വിനീത്കുമാർ ( ഷാജഹാൻ ) ,  ഉണ്ണിമായ പ്രസാദ് ( സിസിലി ) , വിഷ്ണു ആഗസ്ത്യ ( ഗോഡ്ജോ) , ഹനുമാൻ കൈൻഡ് ( ഭീര ) , വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെന്ന ഹെഡ്ഡെ , റംസാൻ മുഹമ്മദ്, ഉണ്ണിമായ, നിയാസ് മുസലിയാർ, പരിമൾ ഷായിസ്,കിരൺപീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻപെരുമ്പള്ളി,വൈശാഖ് , സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.


ഒരു ചരിത്ര പ്രസിദ്ധമായ റൈഫിൾ ക്ലബ്  അതിജീവനത്തിനായുള്ള പോരാട്ടത്തിൻ്റെ വേദിയായി മാറുന്നു. ക്ലബ്ബിലെ അംഗങ്ങൾ, അഭിനി വേശത്താൽ ബന്ധിതരായ വിദഗ്ധ വേട്ടക്കാർ , പ്രതികാര ദാഹിയായ ആയുധ വ്യാപാരിയുടെയും അവൻ്റെ ടീമിൻ്റെയും രോഷത്തെ നേരിടാൻ നടത്തുന്ന പോരാട്ടം. വേട്ടക്കാർ തങ്ങളുടെ കഴിവുകളും പൈതൃകവും തങ്ങളുടെജീവിതത്തിനായുള്ളപോരാട്ടത്തിൽഉപയോഗിക്കുന്നതിനെ പിൻതുടരുന്നു . അതിജീവനം , പ്രവർത്തനം , പാരമ്പര്യ സംരക്ഷണം എന്നിവയെല്ലാം സിനിമയുടെ  പ്രമേയത്തിൽ പറയുന്നു.


ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽവിൻസന്റ്ടോണിഎന്നിവരാണ്  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .ദിലീഷ് നായർ,ശ്യാംപുഷ്കരൻ,സുഹാസ്എന്നിവർതിരക്കഥയും സംഭാഷണവും ഒരുക്കുന്നു.  " മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നുവെന്ന  പ്രത്യേകതയുമുണ്ട് . ഗാനരചന വിനായക്  ശശികുമാറും , സംഗീതം റെക്സ് വിജയനും, എഡിറ്റിംഗ് വി.സാജനും, മേക്കപ്പ് റോണക്സ് സേവ്യറും , വസ്ത്രാലങ്കാരം മഷർ ഹംസയും , സ്റ്റിൽസ് അർജ്ജുൻ കല്ലിങ്കലും നിർവ്വഹിക്കുന്നു .


എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അബിദ് അബു,അഗസ്റ്റിൻ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി, പരസ്യകല ഓൾഡ് മോങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരിഷ് തൈക്കേപ്പാട്ട്,ബിപിൻ രവീന്ദ്രൻ, സംഘട്ടനംസുപ്രീംസുന്ദർ,വിഎഫ്എക്സ്അനീഷ് കുട്ടി, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്ജ്, സൗണ്ട് മിക്സിംങ്-ഡാൻ ജോസ്, പി. ആർ.ഒ എ .എസ് ദിനേശ് തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


"സുൽത്താൻ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിൾ ക്ലബാണ് കഥാപശ്ചാത്തലം. 1991ൽ നടക്കുന്ന കഥയാണിത് . ഷൂട്ടിംഗ് ഹരമായ, കളിപ്പാട്ടം പോലെ തോക്കു കൊണ്ടു കളിക്കുന്ന, ഉഗ്രൻ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരാണ് ക്ലബ്ബിലെ അംഗങ്ങൾ. അവരിൽ ആണും പെണ്ണുമുണ്ട്, പ്രായമായവരും ചെറുപ്പക്കാരുമുണ്ട്. കുഴിവേലി ലോനപ്പൻ (വിജയരാഘവൻ) ആണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സെക്രട്ടറി അവറാനും ലോനപ്പന്റെ മക്കളു മൊക്കെയായി കഴിയുന്നു. റൊമാന്റിക് ഹീറോയായ ഷാജഹാൻ (വിനീത് കുമാർ) കരിയറിന്റെ അടുത്ത ചിത്രം " വേട്ടമൃഗം " ആണ്. വേട്ടക്കാരുടെ ജീവിതം പറയുന്ന ഒരു സിനിമയിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഷാജഹാൻ .ഗൺ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെജീവിതംഅടുത്തറിയാനുമായി ഷാജഹാൻ റൈഫിൾ ക്ലബ്ബിലെത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


അനുരാഗ് കശ്യപ് , ദിലീഷ് പോത്തൻ , ഹനുമാൻ കൈൻഡ് അഭിനയം മികച്ചതാണ്. പ്രൊഡക്ഷൻ ഡിസൈൻ, പശ്ചാ അല സംഗീതം, കളർ ഗ്രേഡിംഗ് എന്നിവയെല്ലാം ഗംഭീരം . അബു  തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം . റെക്സ് വിജയന്റെ പശ്ചാത്തല സംഗീതവും മികച്ചതായി . കൂട്ടായ്മയുടെ പ്രകടനമാണ് ഈ സിനിമയിൽ കാണുന്നതെന്ന് പറയാം .

No comments:

Powered by Blogger.