അടിയുടെ ഇടിയുടെ വെടിയുടെ പൂരകാഴ്ചയുമായി " MARCO " . ഹനീഫ് അദേനിയുടെ വേറിട്ട സംവിധാനം . മികച്ച അഭിനയവുമായി ഉണ്ണി മുകുന്ദനും ജഗദീഷും.
Movie : MARCO
Director : Haneef Adeni
Genre : Action Drama.
Platform : Theatre.
Language : Malayalam
Time :
144 minutes 48 Seconds
Rating : 4 / 5
Saleem P.Chacko
CpK DesK.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഉണ്ണി മുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് " MARCO " . ഹനീഫ് അദേനി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത് . പകയുടെ തീവ്രതയും ക്രൂരതയുടെ അതിരുകളും കടന്ന് മർക്കോ വരവുകൂടിയാണിത് .
കേരളത്തിലെസ്വർണ്ണക്കടത്തിന് കുപ്രസിദ്ധമായഅടാട്ടുകുടുംബത്തിലെ ഇളയ മകനാണ് മാർക്കോ . അപ്രതീക്ഷിതമായ ഒരു സംഭവം കുടുംബത്തെ ഉലക്കുന്നു . സത്യം പുറത്ത് കൊണ്ടുവരാൻ മാർക്കോ അക്രമാസക്തമായ പാതയിലേക്ക് നിങ്ങുന്നതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
ഉണ്ണി മുകുന്ദൻ ( മാർക്കോ ) , ജഗദീഷ് ( ടോണി ഐസക്ക് ) , സിദ്ദിഖ് ( ജോർജ്ജ് ) , ഷാജി ചെൻ ( ആൽബർട്ട് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ആൻസൺ പോൾ യുക്തി താരേജ, കബീർ ദുഹാൻ സിംഗ് ,രാഹുൽ ദേവ് , ജയപ്രകാശ് , മാത്യൂ വർഗ്ഗീസ് , അജിത് കോശി , അഭിമന്യൂ തിലകൻ , ദിനേശ് പ്രഭാകർ , രവി ബാബു ,ഇഷാൻ ഷൗക്കത്ത് , അർജുൻ നന്ദകുമാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഷെരീഫ് മുഹമ്മദ് അബ്ദുൾ ഗദ്ദാഫ് എന്നിവർ നിർമ്മാണവും, ചന്ദ്രു ശെൽവരാജ് ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും , പശ്ചാത്തല സംഗീതവും സംഗീതവും രവി ബസ്രൂറും, വിനായക് ശശികുമാർ ഗാനരചനയും , സ്പ്ത റിക്കാർഡിംഗ് ശബ്ദലേഖനവും, എം.ആർ രാജാ കൃഷ്ണൻ ഓഡിയോഗ്രാഫിയും , സുനിൽദാസ് കലാസംവിധനവും , മേക്കപ്പ് സുധി സുരേന്ദ്രനും ,കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണണനും ഒരുക്കുന്നു
ഷ്ബ്സി , രോഹിത് സിദ്ധപ്പ , സന്തോഷ് വെങ്കി , ബേബി ജീൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . ക്യൂബ്സ് എൻ്റെർടൈൻമെൻഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മലയാളം പതിപ്പിനൊപ്പം തമിഴ് , തെലുങ്ക്, കന്നഡ ,ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും റിലീസ് ചെയ്തിട്ടുണ്ട് .
വൈവിധ്യമാർന്ന വേഷങ്ങൾക്ക് പേരുകേട്ട ഉണ്ണി മുകുന്ദൻ മാർക്കോ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ആകർഷിക്കുന്നു . ഇമ്രാൻ ഹാഷ്മിക്കൊപ്പം " ലൂട്ട് ഗയേ എന്ന ടി- സിരീസ് ഗാനത്തിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ യുക്തി തരോജ ഈ സിനിമയിലുടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു . നടൻ തിലകൻ്റെ മകൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യൂ ഷമ്മി തിലകനും ഈ സിനിമയിലുടെ അരങ്ങേറ്റം കുറിക്കുന്നു.
കെ.ജി. എഫ് ഫെയിം സംഗീത സംവിധായകൻ രവി ബസ്രൂർ ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ഘടകമാണ്. ആക്ഷന് പുതിയ മാനദണ്ഡങ്ങൾ ഒരുക്കിയ സിനിമ . മലയാള സിനിമയിലെ ആദ്യ മോസ്റ്റ് വയലൻ്റ് ഫിലിമാണിത് . കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞ ഗ്യാങ്സ്റ്റർ ലുക്കിൽ വേഷമിടുന്നു. ജഗദീഷിൻ്റെ അഭിനയം മുതൽക്കൂട്ടാണ് . പ്രമുഖ ആക്ഷൻ സംവിധായകൻകലൈകിങ്ങ്സ്റ്റാണാണാണ് ഏഴോളം ഫൈറ്റ് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ച കലൈകിങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻ്റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമാണ് .മികച്ച വിഷ്യൽസും സിരകളിൽ കയറുന്ന സംഗീതവും മാസ് രംഗങ്ങളും സമം ചേർന്ന പക്ക എൻ്റെർടെയ്നറാണ് " MARCO "രണ്ടാം ഭാഗം ഉണ്ടെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ച് കഴിഞ്ഞു .
No comments: