ഇത് പ്രേക്ഷകർ നൽകിയ വിജയം. "മുറ" തിയേറ്ററുകളിൽ അൻപതാം ദിവസത്തിലേക്ക് .
ഇത് പ്രേക്ഷകർ നൽകിയ വിജയം. "മുറ" തിയേറ്ററുകളിൽ അൻപതാം ദിവസത്തിലേക്ക് .
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളിൽ വിജയകരമായ അൻപതാം ദിവസത്തിലേക്ക് കടക്കുകയാണ്
Success Teaser :
https://youtu.be/LSFumGoo-Yc?si=KKFNgCPK0vYJMH3B
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം "മുറ". ടെക്‌നിക്കലി ബ്രില്ലിയന്റ് ആയ സാങ്കേതിക പ്രവർത്തകർക്കൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി എന്നിവരുടെ മിന്നും പ്രകടനവും നവാഗതരായ ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ് എന്നിവരുടെ ഗംഭീര പ്രകടനവും മുറയുടെ വിജയത്തിന് നിർണായക ഘടകമായിമാറി.മുറയുടെ രചന നിർവഹിച്ചത് സുരേഷ് ബാബുവാണ്.
ക്യാൻ ഫിലിം ഫെസ്റ്റിവലിലെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹൃദു ഹാറൂണിന്റെ ആദ്യ മലയാള ചിത്രം കൂടിയായ മുറയിൽ ഹൃദുവിന്റെ അനന്തു എന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയടിയും ദേശീയ തലത്തിലുള്ള നിരൂപകരുടെ പ്രശംസയും ഏറ്റുവാങ്ങി. മുറ ക്രിസ്തുമസിന് ആമസോണിൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ഓറ്റി റ്റിയിൽ എത്തും. കനി കുസൃതി, കണ്ണൻ നായർ, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
No comments: