മലയാളത്തിൻ്റെ ഇതിഹാസ സാഹിത്യക്കാരൻ എം.ടിയുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചിച്ചു.
ആദരാഞ്ജലികൾ
പത്തനംതിട്ട : മലയാളത്തിൻ്റെ ഇതിഹാസ സാഹിത്യ ക്കാരൻ എം.ടി വാസുദേവൻനായരുടെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കമ്മറ്റി അനുശോചിച്ചു .
മലയാളിയ്ക്ക് വർഷങ്ങളോളം വായിക്കാൻ ആഴമുള്ള കഥകളും കാണുവാൻ നല്ല കഥാപാത്രങ്ങളും ബാക്കി വെച്ചാണ് എം.ടി യാത്രയാകുന്നതെന്ന് കമ്മറ്റി ചൂണ്ടിക്കാട്ടി .
സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയ്മാൻ സലിം പി .ചാക്കോ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ കൺവിനർ പി. സക്കീർ ശാന്തി ,വിഷ്ണുഅടൂർ, സുനിൽ മാമൻ കൊട്ടുപ്പള്ളിൽ , ശ്രീജിത് എസ്. നായർ , ജോജു ജോർജ്ജ് തോമസ് , ബിനോയ് രാജൻ ,അനിൽ കുഴിപതാലിൽ, രജീല ആർ. രാജം, ഷീനാ പി., മഞ്ജു ബിനോയ് , റെജി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു .
No comments: