" വിലായത്ത് ബുദ്ധ" ഫൈനൽ ഷെഡ്യൂൾ ചെറുതോണിയിൽ തുടങ്ങി.



" വിലായത്ത് ബുദ്ധ"  ഫൈനൽ ഷെഡ്യൂൾ ചെറുതോണിയിൽ തുടങ്ങി. 


ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ഡിസംബർ എട്ട് ഞായറാഴ്ച്. ഇടുക്കി, ചെറുതോണിയിൽ ആരംഭിച്ചു.ഈ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിട യിൽ പ്രഥ്വിരാജിൻ്റെ കാലിനു പരിക്കു പറ്റിയതിനാലാണ് ചിത്രം ബ്രേക്ക് ചെയ്തത്.





അമ്പതു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഇനിയുള്ളത്. ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളും, ആക്ഷനുകളുമൊക്കെ ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നുണ്ടന്ന് നിർമ്മാതാവ് സന്ധീപ് സേനൽ പറഞ്ഞു.


ഇതിനിടയിൽ പ്രഥിരാജ് എംബുരാൻ പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. അതിനു ശേഷമാണ് പ്രഥ്വിരാജ് വിലായത്ത് ബുദ്ധയിൽ ജോയിൻ്റ് ചെയ്തിരിക്കുന്നത്.ചെറുതോണിയിലും മറയൂരിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കുന്നത്.


മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘർഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പ്രഥ്വിരാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകൾ ക്കിടയിൽ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും, ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുഡം അരങ്ങുതകർക്കുമ്പോൾ അത് കാത്തുവച്ച പ്രതികാരത്തിൻ്റെ ഭാഗം കൂടിയാകുകയാണ്.


രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെ യാണ് കഥാവികസനം. ഷമ്മി തിലകനാണ് ഭാസ്ക്കരൻ മാഷ് എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്അനുമോഹൻ, പ്രശസ്ത തമിഴ് നടൻ ടി.ജെ. അരുണാചലം,, രാജശീ നായർ, എന്നിവരും പ്രധാന താരങ്ങളാണ്.


പ്രിയംവദാ കൃഷ്ണനാണു നായിക. ജെയ്ക്ക് ബിജോയ് സിൻ്റേതാണ് സംഗീതം. ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണ ദേവ്.എഡിറ്റിംഗ് - ശ്രീജിത്ത് ശ്രീരംഗ്.കലാസംവിധാനം - ബംഗ്ളാൻ.മേക്കപ്പ്.മനുമോഹൻ കോസ്റ്റ്യം -ഡിസൈൻ - സുജിത് സുധാകർ .ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -  വിനോദ് ഗംഗ ,സഞ്ജയൻ മാർക്കോസ്പ്രൊജക്റ്റ് ഡിസൈനർ - മനു ആ ലുക്കൽ ലൈൻ പ്രൊഡ്യൂസർ -രഘു സുഭാഷ് ചന്ദ്രൻ.എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - സംഗീത് സേനൻ .പ്രൊഡക്ഷൻ എക്സിക്യട്ടീവ്സ് - രാജേഷ് മേനോൻ - നോബിൾ ജേക്കബ്, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ. കുര്യൻ


ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉർവ്വശി പിക്ച്ചേഴ്സ്  പ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.

ഫോട്ടോ - സിനറ്റ് സേവ്യർ.

No comments:

Powered by Blogger.