"ഹത്തനെ ഉദയ"
ചതിയുടെയും വഞ്ചനയുടെയും പകയുടെയുംകഥകൾ ഉൽപ്പത്തികാലത്ത് തന്നെ തുടങ്ങിക്കഴിഞ്ഞു,മണ്ണിനും പെണ്ണിനും വേണ്ടിയുള്ള പോരാട്ടകഥകൾ കുരുക്ഷേത്രത്തയുദ്ധത്തിലും അവസാനിച്ചില്ല. ആത്മാഭിമാനത്തിനും തറവാടിത്തത്തിനും ക്ഷത മേൽക്കുമ്പോൾ സ്വയം നിയമ പാലകനായി വിധി നടപ്പാക്കുന്നവരും നമ്മുടെ മണ്ണിൽ വിരളമല്ല.
സമൂഹജീവിയായ മനുഷ്യൻ്റെ സാമൂഹ്യബോധം നന്മയ്ക്ക് വേണ്ടി മാത്രമായിരിക്കണം ആ പോരാട്ടം ആയോധനത്തിൻ്റെയും ആയുധ .ത്തിൻ്റെയും ഭാഷയാകുമ്പോൾ ചൂടും ചൂരും കൂടും ,ലക്ഷ്യവും മാർഗവും സമരസപ്പെടണമെന്നത് കേവല സിദ്ധാന്തം. കൂടെ നിന്ന് ചതിച്ചവന് പൂമാല നല്കുമ്പോൾ മാറാലയെന്ന് മറുപക്ഷം പറയും
പക്ഷമറിയാത്തവൻ്റെ പരിഹാസം... നീരസം..... ഹത്തനെ ഉദയ ഇതൊന്നുമല്ല നാട്ടിൻപുറത്തിൻ്റെ നന്മയും, മുലപ്പാലിൻ്റെയും ചെറുതേനിൻ്റെയും വയമ്പിൻ്റേയും, നാട്ടു തനിമയും ,പാലപ്പൂവും അരിമുല്ലയും കാട്ടുചെക്കിയും തഴച്ചു വളരുന്ന...... വീര മല. ആ മലയ്ക്കൊരു ജീവിതഗന്ധിയായ കഥ .
"ഹത്തനെ ഉദയ"
No comments: