" മീനാക്ഷി ഫ്രം കോയമ്പത്തൂർ " ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി


" മീനാക്ഷി ഫ്രം കോയമ്പത്തൂർ " ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി 


'കാക്ക' എന്ന  ജനപ്രിയ ഹ്രസ്വചിത്രത്തിന്റെ കോ - റൈറ്റർ ആയ ഷിനോജ് സുരേന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന " മീനാക്ഷി ഫ്രം കോയമ്പത്തൂർ " എന്ന ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി.അബാം ഷോർട്സ് എന്ന യൂട്യൂബ് ചാനലിന് വേണ്ടി അബാം കണ്ടന്റ് ട്രെയ്ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമ്മിക്കുന്നത്. നായിക മീനാക്ഷിയായി സുപർണയും നായകനായി ഉമർ ഷാരൂഖും വേഷമിടുന്ന ചിത്രം പട്ടാമ്പി, മലപ്പുറം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്.ഉടൻ റിലീസ് ഉണ്ടാകും.


ശ്രീല നല്ലെടം, സാൻഡ്ര, വാസുദേവൻ കൊല്ലയിൽ, ബാലു കോട്ടക്കൽ, അജയ് അംബ്രോസ് , ജയകൃഷ്ണൻ, വിഷ്ണു വസന്ത, ഹരീഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ


ക്യാമറ - ബിൻഷാദ് ഉമ്മർ ,എഡിറ്റർ അജു അജീഷ്, സംഗീതം - ഫാസി മുഹമ്മദ് ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റിയ റഫീഖ് ,കല സംവിധാനം സുബൈർ പാങ്ങ് ,ചമയം - കെൻസാ ഹനാൻ & ജിനിഷ അരുൺ ,സ്റ്റുഡിയോ മലബാർ ടാകീസ് ,അസോസിയേറ്റ് ഡയറക്ടർ - മുർഷിദ് അസീസ് , അസിസ്റ്റന്റ് ഡയറക്ടർ -വിഷ്ണു വസന്ത,തമിഴ് ഡയലോഗ് - അരുൺ ബാലകൃഷ്ണ & വിപിൻ രാജ്‌ ,ടൈറ്റിൽ അനിമേഷൻ - ആദർശ് ചന്ദ്രൻ , സബ്ടൈറ്റിൽസ് - ഗോപിക ദാസ് , ലൈൻ പ്രൊഡ്യൂസർ - സാഹുൽ ജോസഫ് ,ഹെലി ക്യാമറ -നൗഫൽ ലാർക് & ഷാഹിൻ അയിഷാസ് ,  പബ്ലിസിറ്റി ഡിസൈൻ - ഗോകുൽ ഗോപിനാഥൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.