ഉണ്ണികൃഷ്ണൻ ബി. എഴുതിയ വിമർശന ലേഖനങ്ങളുടെ സമാഹാരമായ" " എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും" പ്രകാശനം ചെയ്തു.
മലയാള സാഹിത്യ വിമർശനത്തിന്റെ ഘടനാവാദാനന്തരസിദ്ധാന്തത്തിന്റെ ആദ്യ പ്രയോക്താക്കളിൽ ഒരാളായ ഉണ്ണികൃഷ്ണൻ ബി 1990-2024 കാലഘട്ടത്തിൽ എഴുതിയ വിമർശന ലേഖനങ്ങളുടെ സമാഹാരമായ "എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും" ഇന്നലെ എറണാകുളം ചവറ കൾച്ചറൽ സെന്ററിൽ വെച്ച് പ്രശസ്ത പത്രാധിപരും സാഹിത്യവിമർശകനുമായ കെ സി നാരായണൻ , മുൻ വൈസ് ചാൻസലറും എഴുത്തുകാരനുമായ എം വി നാരായണന് നൽകി നിർവ്വഹിച്ചു .
ഫ്രഞ്ച് തത്ത്വചിന്തകനായ ഴാക്ക് ദെറിദ അവതരിപ്പിച്ച അപനിർമ്മാണം എന്ന തത്ത്വചിന്താസരണിയെ മലയാള സാഹിത്യ ചിന്താപദ്ധതികളിൽ സജീവാക്കിയ വി സി ഹാരിസിന്റെയും ശിഷ്യൻ ബി ഉണ്ണികൃഷ്ണന്റേയും സമകാലീനരായി മലയാള സാഹിത്യ വിമർശനശാഖയെ അഗാധമാക്കുന്ന തിൽ പങ്കുവഹിച്ച പി പവിത്രൻ , സണ്ണി എം കപിക്കാട് , എൻ ഇ സുധീർ, ദിലീപ് രാജ് , മനോജ് കുറൂർ , ഷാജി ജേക്കബ് , കവി എസ് ജോസഫ് തുടങ്ങി ഒട്ടേറെ എഴുത്തുകാരും ചിന്തകരും , (1) മലയാള വിമർശനത്തിന്റെ വർത്തമാനം ഭാവി , (2) ഗവേഷണം - പ്രയോഗവും സിദ്ധാന്തവും എന്നീ വിഷയങ്ങളിൽ പങ്കെടുത്തു സംസാരിച്ചു .
കെ ആര്യ , ഭുവനേശ്വരി കെ പി , അതുല്യ പി എസ് എന്നിവർ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾ ശ്രദ്ധേയമായി . ഉണ്ണി ബാലകൃഷ്ണൻ , മനീഷ് നാരായണൻ , വിവേക് മുഴക്കുന്ന് തുടങ്ങി ഒട്ടേറെ പത്രപ്രവർത്തകരും സന്നിഹിതരായിരുന്നു .
ഔപചാരികതകൾ ഒട്ടുമില്ലാതെ രാവിലെ ആരംഭിച്ച് വൈകിട്ട് 7 മണിവരെ നീണ്ടുപോയ ചടങ്ങിന്റെ അവസാന ഭാഗമായ പുസ്തക പ്രകാശന വേളയിൽ ചലച്ചിത്ര രംഗത്ത് നിന്ന് സിബി മലയിൽ , ഷാജി കൈലാസ് , എ കെ സാജൻ , സോഹൻ സീനുലാൽ , ജോസ് തോമസ് , ഉദയകൃഷ്ണൻ , സഞ്ജയ് , ഡോക്ടർ സിദ്ധാർത്ഥ ശിവ , സ്റ്റെഫി സേവ്യർ, ശ്രീമൂലനഗരം മോഹൻ , ലിന്റോ ജീത്തുജോസഫ് , കോളിൻസ് , മിറ്റ എം സി , നിഖില സോമൻ , അരോമ രാജു , സോഫിയ ജോസ് , ബൈജുരാജ് ചേകവർ തുടങ്ങിയവർ പങ്കെടുത്തു.
"എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും"
ഡി സി ബുക്ക്സ്
വില 399 രൂപ
No comments: