യു.എസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി " ALL WE IMAGINE AS LIGHT " ( പ്രഭയായ് നിനച്ചതെല്ലാം).
യു.എസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ 2024ലെ പ്രിയപ്പെട്ട സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി " ALL WE IMAGINE AS LIGHT " ( പ്രഭയായ് നിനച്ചതെല്ലാം).
X പ്ലാറ്റ്ഫോമിലൂടെയാണ് ഒബാമ തന്റെ പ്രിയ സിനിമകളുടെ പട്ടിക പങ്കുവെച്ചത്. 'ഈ വർഷം കാണുന്നതിന് ഞാൻ ശുപാർശ ചെയ്യുന്ന കുറച്ച് സിനിമകൾ ഇതാ' എന്ന കുറിപ്പോടെയാണ് അദ്ദേഹം പട്ടിക പങ്കുവെച്ചത്.
ഇതിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റിനൊപ്പം കോൺക്ലേവ്, ദി പിയാനോ ലെസൺ, ദി പ്രോമിസ്ഡ് ലാൻഡ്, ദി സീഡ് ഓഫ് ദി സെക്രഡ് ഫിഗ്, ഡ്യൂൺ: പാർട്ട് 2, അനോറ, ദീദി, എ കംപ്ലീറ്റ് അൺനോൺ എന്നീ സിനിമകളുമുണ്ട്.
അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് ഏറെ അഭിമാനമാകുന്ന സിനിമയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന്റെ നോമിനേഷൻ ലിസ്റ്റിലും സിനിമ ഇടം നേടിയിട്ടുണ്ട്. മികച്ച ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രംനാമനിർദേശം ചെയ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിൽ നിന്ന് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ സംവിധായകയായി പായൽ കപാഡിയ മാറി. ഇതിന് പുറമെ ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച ഇൻ്റർനാഷണൽ ഫീച്ചറിനുള്ള അവാർഡും 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്സിൽ ജൂറി ഗ്രാൻഡ് പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ അടുത്തിടെ ചിത്രം കേരളത്തിലെ തിയേറ്ററുകളി റിലീസ് ചെയ്തിരുന്നു.
No comments: