സിനിമ സീരിയൽ നടി മീനാ ഗണേഷ് (81) അന്തരിച്ചു .


 

സിനിമ സീരിയൽ നടി മീനാ ഗണേഷ് (81) അന്തരിച്ചു .


ഷൊർണൂരിലെ ആശുപത്രിയിലാരുന്നു അന്ത്യം . മസ്തിഷ്കാഘാതം വന്നതിനെ തുടർന്ന് നാല് ദിവസമായി ചികിൽസയിലായിരുന്നു. 

നാടകക്യത്തും സംവിധായകനും നടനുമായിരുന്ന എ.എൻ ഗണേഷാണ് ഭർത്താവ് . 205 ൽ പരം സിനിമകളിലും 27-ൽ പരം സീരിയലുകളിലും അഭിനയിച്ചു. നാടകരംഗത്ത് നിന്ന് സൂര്യസോമ , കേരള തിയറ്റേഴ്സ് . ചിന്മയി തുടങ്ങിയ നാടക ട്രുപ്പുകളിൽ പ്രവർത്തിച്ചു. 


1976ൽ പുറത്ത് വന്ന പി.എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം ആയിരുന്നു ആദ്യ ചിത്രം . വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ , മീശ മാധവൻ നന്ദനം അമ്മക്കിളി കൂട് , സെല്ലുലോയിഡ് തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു .


സംവിധായകൻ മനോജ് ഗണേഷ് , സംഗീത എന്നിവരാണ് മക്കൾ .സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഷൊർണൂർ ശാന്തിതീരത്ത് .



No comments:

Powered by Blogger.