" വിടുതലൈ : പാർട്ട് 2 " വെട്രിമാരൻ്റെ ക്രാഫ്റ്റും , ഐഡിയോളജിയും നിരാശപ്പെടുത്തുന്നില്ല . വിജയ് സേതുപതിയുടെ മിന്നുന്ന പ്രകടനം .
Movie.
******
Viduthalai Part 2 .
Director.
********
Vetri Maaran.
Genre .
******
Period Crime Thriller.
Platform.
*********
Theatre.
Language.
**********
Tamil .
Time .
*****
176 minutes 36 Seconds .
Rating : 3.75 / 5
Saleem P.Chacko
CpK DesK.
വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി വെട്രിമാരൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് " വിടുതലൈ പാർട്ട് 2 " .
വിജയ് സേതുപതി ( മക്കൾ പടൈയുടെ നേതാവ് പെരുമാൾ വാത്തിയാർ ) , സൂരി ( കോൺസ്റ്റബിൾ കുമരേശൻ ) , മഞ്ജു വാര്യർ ( പെരുമാളിൻ്റെ ഭാര്യ മഹാലക്ഷ്മി) , കിഷോർ ( പെരുമാളിൻ്റെ രാഷ്ട്രീയ ഗുരു ) , ഗൗതം വാസുദേവ് മേനോൻ സംവിധാനം ( ഡി. എസ്. പി സുനിൽ മേനോൻ ഐ.പി.എസ് ) , രാജീവ് മേനോൻ ( തമിഴ്നാട് ഗവൺമെൻ്റ് ചീഫ് സെക്രട്ടറി എ സുബ്രമണ്യൻ ഐ.എ.എസ് ) , ഇളവുരസു ( പൊതുമരാമത്ത് മന്ത്രി ) , ബാലാജി ശക്തിവേൽ ( ഗ്രാമീണ നേതാവ് ) , ശരവണ സുബയ്യ ( അരുമാപുരി ജില്ല കളക്ടർ)എന്നിവർപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . അനുരാഗ് കശ്യപ് , അട്ടകത്തി ദിനേശ് , ബോസ് വെങ്കിട്ട് , വിൻസെൻ്റ് അശോകൻ , രവി മരിയ , മൂന്നാർ രമേശ് ,പവൽ നവഗീതൻ , സർദാർ സത്യ , കെൻ കരുണാസ് , ബാല ഹസൻ ,എസ്. ചന്ദ്രൻ , മണിമേഗ ലെ , അസുരൻ കൃഷ്ണൻ , സുന്ദരേശ്വരൻ , ആർ ഗണേഷ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
നിയമം അനുസരിക്കുന്ന സമാധാന പ്രിയനായ അദ്ധ്യാപകൻ പെരുമാൾ നീതിയും അടിച്ചമർത്തലും നേരിടു ബോൾ ഒരു വിപ്ലവ നേതാവായി മാറുന്നു. ഇത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രചോദിപ്പിക്കും . നിരാശയും മാറ്റത്തിനായുള്ള ആഗ്രഹവും കൊണ്ട് അവർ രാഷ്ട്രീയ പാർട്ടി രൂപികരിക്കുകയുംകലാപത്തിൽ ഏർപ്പെടുകയും ജനങ്ങളെ അണി നിരത്തുകയും ചെയ്യുന്നു. അവരുടെ വ്യവസ്ഥാപിത പരാജയത്തെ അഭിമുഖികരിക്കുന്ന ബോധ്യത്തിൻ്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നു .
ആർ .എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം. കേരള വിതരണാവകാശം മെറിലാൻഡ് റിലീസാണ് .
ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ ശിൽപ്പികൾ .
അധികാരത്തിൻ്റെയും അടിച്ചമർത്ത ലിൻ്റെയും നീതിയുടെയും ഹൃദയ സ്പർശിയായ കഥയിലേക്ക് ആഴ്ത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു സിനിമാറ്റിക് വിജയമാണ് ഈ ചിത്രം .
വർത്തമാനകാലത്തിനുംഭൂതകാലത്തിനുമിടയിൽ സിനിമ അങ്ങോട്ടും ഇങ്ങോട്ടും നിങ്ങുന്നു . സിനിമ മന്ദഗതിയിലാണ് .പക്ഷെ അതിനർത്ഥം സിനിമ വിരസമാണെന്ന് അർത്ഥ മാകുന്നില്ല . ചില നിർണ്ണായക ഡയലോഗുകൾ വെട്ടി മുറിക്കാനുള്ള സെൻസർ ബോർഡ് ഇടപെടൽ . കമ്മ്യൂണിറ്റ് പാർട്ടിയുടെ പതാക സെൻസർ ചെയ്യൽ ഇവയെക്കെ നിരാശയാണ് ഉളവാക്കുന്നത് . വിജയ് സേതുപതി ഈ സിനിമയെ ഇളക്കി മറിക്കുന്നു . മഞ്ജുവാര്യരും സൂരിയും കിഷോറും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി . വെട്രിമാരൻ്റെ ക്രാഫ്റ്റും , ഐഡിയോളജിയും ഒരിക്കലും നിരാശപ്പെടുത്തിന്നില്ല .ഇളയരാജയുടെ സംഗീതം മുതൽക്കൂട്ടാണ് . പച്ചയായ രാഷ്ട്രീയം പറഞ്ഞുള്ള മറ്റൊരു മികച്ച ചിത്രംകൂടി .
No comments: