തലസ്ഥാനത്ത് എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്ര പൂരത്തിന് തിരശ്ശീല വീണു. പ്രൗഢോജ്വലമായ ചടങ്ങോടെയാണ് 29ാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് സമാപനം കുറിച്ചത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം സംവിധായിക പായൽ കാപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു




തലസ്ഥാനത്ത് എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്ര പൂരത്തിന് തിരശ്ശീല വീണു. പ്രൗഢോജ്വലമായ ചടങ്ങോടെയാണ് 29ാമത്  രാജ്യാന്തര ചലചിത്രമേളയ്ക്ക് സമാപനം കുറിച്ചത്. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം സംവിധായിക പായൽ കാപാഡിയക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.. 


ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരത്തിന് ‘മി മറിയം ദി ചിൽഡ്രൻ ആൻഡ് 26 അതേർസ്’ സിനിമയുടെ സംവിധായകൻ ഫർഷാദ് ഹഷമി അർഹനായി. നാലു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.


എഴുത്തുകാരനും സംവിധായകനും നടനുമായ ഫർഷാദ് ഹഷമിയുടെ ആദ്യ ചലച്ചിത്രം കൂടിയാണ് ‘മി മറിയം ദി ചിൽഡ്രൻ ആൻഡ് 26 അതേർസ്’. ഈ വർഷത്തെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണിത്. ഒറ്റയ്ക്ക് താമസിക്കുന്ന മുപ്പത് വയസ്സുള്ള മഹ്ബൂബെ എന്ന സ്ത്രീ തൻ്റെ വീട് ഒരു സിനിമാ സംഘത്തിന് ആറ് ദിവസത്തേക്ക് വാടകയ്ക്ക് നൽകുന്നതും സമാധാന പൂർണമായ അവളുടെ ജീവിതം ഇതോടെ മാറിമറിയുന്നതുമാണ് കഥാ പശ്ചാത്തലം.സമകാലിക ഇറാനിലെ സ്ത്രീകൾ നേരിടുന്ന സാമൂഹിക വെല്ലുവിളികളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. പതിനാലു സിനിമകളാണ് ഇത്തവണ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്.


പെഡ്രോ ഫിയറെ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രം മാലു’സുവർണ ചകോരം നേടിയപ്പോൾ, രജത ചകോരം ജൂറി അവാർഡ് ഉൾപ്പെടെ അഞ്ച് അവാർഡുകളാണ് മലയാളിയായ ഫാസിൽ മുഹമ്മദിന്റെ ആദ്യ ചിത്രമായ ഫെമിനിച്ചി ഫാത്തിമ നേടിയത് .


അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം, മികച്ച മലയാളം സിനിമയ്ക്കുള്ള നെറ്റ് പാക്ക് അവാർഡ്, എഫ് എഫ് എസ് ഐ കെ ആർ മോഹനൻ അവാർഡിൽ പ്രത്യേക പരാമർശം. ഇതിന് പുറമെ പ്രേക്ഷകർ വിധിയെഴുതിയ മികച്ച ചിത്രമായും പൊന്നാനിയിൽ നിന്നുള്ള ഫെമിനിച്ചി ഫാത്തിമ തെരഞ്ഞെടുക്കപ്പെട്ടു.


ഇന്ദുലക്ഷ്മിയുടെ അപ്പുറത്തിൽ അഭിനയിച്ച അനഘ രവിയും, റിഥം ഓഫ് ദമാമിൽ അഭിനയിച്ച ചിന്മയ സിദ്ധിയുമാണ് അഭിനയത്തിൽ ജൂറി പരാമർശം നേടിയത്. മലയാള സിനിമയിലെ പുതുമുഖ സംവിധായികക്കുള്ള ഫിപ്രസി പുരസ്‌ക്കാരം വിക്ടോറിയ സംവിധാനം ചെയ്ത ശിവരഞ്ജിനി നേടി.


മികച്ച ഏഷ്യൻ സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ് കരസ്ഥമാക്കി. മേളയുടെ സമാപന ചടങ്ങിൽ പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.


സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ മേളയാണ് കടന്നുപോയതെന്നും, മേള ഐക്യത്തിന്‍റെയും, ഒരുമയുടെയും വേദിയായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

No comments:

Powered by Blogger.