എം.ജി സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അക്കാഫ് യു.എ.ഇ.യും, കാഫ് എമിറേറ്റ്സുമായി ചേർന്ന് നടത്തുന്ന അഖില കേരള അമേച്വർ നാടക മത്സരം, ഡിസംബർ 20, 21 തീയതികളിൽ തിരുവല്ലയിൽ നടക്കും.









എം.ജി സോമൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ  അക്കാഫ് യു.എ.ഇ.യും, കാഫ് എമിറേറ്റ്സുമായി ചേർന്ന് നടത്തുന്ന അഖില കേരള അമേച്വർ നാടക മത്സരം, ഡിസംബർ 20, 21 തീയതികളിൽ തിരുവല്ലയിൽ നടക്കും.


ഡിസംബർ ഇരുപതാം തീയതി തിരുവല്ല സെൻറ് ജോൺസ് ഹാളിൽ [ എം.ജി. സോമൻ നഗർ] വൈകിട്ട് അഞ്ചിന്, എം.ജി. സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസ്സിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ, നാടക കുലപതി സി. എൽ. ജോസ് നാടക മത്സരം ഉദ്ഘാടനം ചെയ്യും. മജീഷ്യൻ സാമ്രാജ് മുഖ്യാതിഥിയാവും.




45 ഓളം നാടകങ്ങൾ വന്നതിൽ നിന്നും ചലച്ചിത്ര സംവിധായകൻ ബ്ലസി , പ്രൊഫസർ സെബാസ്റ്റ്യൻ കാറ്റടി, പ്രൊഫസർ രവികുമാർ, പ്രൊഫസർ സി.എൽ.വർഗീസ് നാടക നടനും എഴുത്തുകാരനുമായ ബാബു തിരുവല്ല, സാജൻ  വർഗീസ്  എന്നിവരടങ്ങുന്ന ജൂറി എട്ട് നാടകങ്ങളാണ് തിരഞ്ഞെടുത്തത്.


ഡിസംബർ 20 വൈകിട്ട് 6 മണിക്ക് രാഗമാലിക ആർട്സ് വട്ടിയൂർ ക്കാവിൻ്റെ "നോക്കുകുത്തി തെയ്യം", ഏഴിന് സവ്യസാചി, 8 ന് തിരുവനന്തപുരം അഹല്യയുടെ "ആപ്പിൾ കാർട്ട് " തൃപ്പൂണിത്തറയുടെ ''വിശാല കൊച്ചിയിൽ ഇന്ന് "9 ന് കൊല്ലം മാനവിയത്തിന്റെ "ചരിത്രം ചമക്കുന്നവർ " ഡിസംബർ 21 ശനിയാഴ്ച വൈകിട്ട് 6 മണിക്ക്, അഭിനയ നാടകസമിതി തൃശൂരിന്റെ "മഖ്ബറ", ഏഴിന് പാലക്കാട് കലാകേന്ദ്രത്തിന്റെ "വേലി ", എട്ടിന് പയ്യന്നൂർ ആപ്തയുടെ ",വെള്ളച്ചി " , 9 ന് താജ് അരങ്ങ് പു ക സ ഫറോക്ക് കോഴിക്കോടിൻ്റെ "റെഡ് അലെർട്ട് " എന്നിവ അരങ്ങിൽ നടക്കും.


ഏറ്റവും നല്ല നാടകത്തിന് ഒന്നാം സമ്മാനം 50,000 രൂപയും, രണ്ടാം സമ്മാനം 25,000 രൂപയും മികച്ച സംവിധായകൻ അഭിനേതാവ് തിരക്കഥ എന്നിവയ്ക്ക് ക്യാഷ് അവാർഡും സമ്മാനിക്കും.


ഡിസംബർ പന്ത്രണ്ടിന് രാവിലെ എട്ടിന് എം.ജി സോമൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ എംജി സോമന്റെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തും.


പത്ര സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി, സെക്രട്ടറി കൈലാസ് കുറുപ്പ്, നടൻ മോഹൻ അയിരൂർ,  സുരേഷ് കാവുംഭാഗം എന്നിവർ പങ്കെടുത്തു.

No comments:

Powered by Blogger.