'കള്ളം' ഡിസംബർ 13 ന് റിലീസ് ചെയ്യും




'കള്ളം' ഡിസംബർ 13 ന് റിലീസ് ചെയ്യും .


കാമിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ എഴുത്തുകാരിയായആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'കള്ളം" . ഡിസംബർ 13 ന് റിലീസ് ചെയ്യും. 


https://youtu.be/Z_iwvaDVAtc?si=Alg7UYuK9kGrQoIF


യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, നന്ദനാ രാജൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലിക പ്രസക്തിയുള്ള  വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രമാണ് കള്ളം.കുറ്റാന്വേഷണജേർണലിസ്റ്റുകൾ ആയിട്ടാണ് ആദിലും നന്ദനയും എത്തുന്നത്.ഇവരെ കൂടാതെ പ്രശസ്ത സംവിധായകനായ ജിയോ ബേബി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, പുലിമുരുകനിലൂടെ  പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ അജാസ്, ദേവി കൃഷ്ണകുമാർ, സവിത ഭാസ്കർ, അഖിൽ പ്രഭാകർ,ആൻ മരിയ, അനീറ്റ ജോഷി, ശോഭ പരവൂർ, ആശാദേവി, ശാന്തി മാധവി, ലക്ഷ്മി ദേവൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

ദം, കല്യാണിസം, ആഴം, മറുവശം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ ഇതിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ ആര്യ ഭുവനേന്ദ്രൻ തന്നെയാണ്ചിത്രംനിർമിച്ചിരിക്കുന്നത്.ഛായാഗ്രഹണം - മാർട്ടിൻ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ -ഷാജി പട്ടിക്കര,എഡിറ്റിംഗ് - ഷെഹീൻ ഉമ്മർ, പശ്ചാത്തല സംഗീതം - മധു പോൾ, സംഗീതം - ജിഷ്ണു തിലക്, വരികൾ - അഖില സായൂജ്, ശബ്ദകല -ഷൈൻ, സുരേഷ്, കലാ സംവിധാനം -അജയ് നാരായണൻ, വസ്ത്രലങ്കാരം - ബബിഷ കെ രാജേന്ദ്രൻ, മേക്ക് അപ്പ് - രതീഷ് പുൽപള്ളി, നിശ്ചല ഛായാഗ്രഹണം -അഭി ട്രൂ വിഷൻ എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

   

പി.ആർ.സുമേരൻ

പ്രി. ആർ. ഒ )

9446190254

 

No comments:

Powered by Blogger.