മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം " L2 : EMPURAAN " 2025 മാർച്ച് 27ന് മലയാളം ,തമിഴ് , തെലുങ്ക് , കന്നട , ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും .



മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം " L2 : EMPURAAN " 2025 മാർച്ച് 27ന് മലയാളം ,തമിഴ് , തെലുങ്ക് , കന്നട , ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും .


ആശീർവാദ് സിനിമാസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് 120 കോടി ബഡ്ജറ്റുള്ള ഈ ചിത്രം നിർമ്മിക്കുന്നത് .


മോഹൻലാലിനോടൊപ്പം പൃഥിരാജ് സുകുമാരൻ , മഞ്ജു വാര്യർ , ടോവിനോ തോമസ് , ഇന്ദ്രജിത്ത് സുകുമാരൻ , സുരാജ് വെഞ്ഞാറമുട് , സാനിയ അയ്യപ്പൻ , സച്ചിൻ ഖേദേക്കർ ,സായ്കുമാർ , ബൈജു സന്തോഷ് , നന്ദു , ശിവജി ഗുരുവായൂർ , മനോജ് കെ.ജയൻ , അഭിമന്യൂ സിംഗ് , ബോബി സിംഹ , പശുപതി ഷൈൻ ടോം ചാക്കോ , അർജുൻ ദാസ് ഷറഫ് യു ധീൻ ,രാഹുൽ മാധവ് , കെ. ആർ. ഗോകുൽ , ബോബി കുര്യൻ , എറിക്ക് എബിനി , നൈല ഉഷ , ജിജു ജോൺ , അനീഷ് ജി. മേനോൻ , ശിവദ , ഷോൺ റോമി , സുനിൽ സുഖദ , ബിനു പാപ്പു , സിജോയ് വർഗ്ഗീസ് , ബാല , ശക്തി കപൂർ , അലക്സ് ഓനെൽ , ജെയ്സ് ജോസ് , മുരുകൻ മാർട്ടിൻ , വി.കെ. ബൈജു , രാജേഷ് ബാബു , മാറ്റ് ലിഡ ബജർ , പാർവ്വതി മേനോൻ ഷിജിത്ത് , പ്രാർത്ഥന സന്ദീപ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് . വിവേക് ഒബ്റോയ് , കലാഭവൻ ഷാജോൺ , ജോൺ വിജയ് , സുരേഷ് ചന്ദ്ര മേനോൻ എന്നിവർ അതിഥി താരങ്ങളുമാണ് .


രചന മുരളിഗോപിയും,ഛായാഗ്രഹണം സുജിത് വാസുദേവും , എഡിറ്റിംഗ് അഖിലേഷ് മോഹനും , സംഗീതം ദീപക് ദേവും നിർവ്വഹിക്കുന്നു. 


ഷിംല , യു.എസ് , യു.കെ , റഷ്യ , മോറോക്കോ , ചെന്നൈ , മുംബൈ , ന്യൂഡെൽഹി , ഗുജാറത്ത് , ഹൈദരാബാദ് , യു.എ. ഇ എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. 2019  മാർച്ച് 28 ന് പുറത്തിറങ്ങിയ വൻ വിജയം നേടിയ    " ലൂസിഫർ " എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ഈ സിനിമ .


സലിം പി.ചാക്കോ.

No comments:

Powered by Blogger.