നീതി നിഷേധിക്കപ്പെട്ടവരുടെ നീതി ഉറപ്പിക്കാൻ ഒറ്റയാൾ പോരാട്ടവുമായി " ഒരു അന്വേഷത്തിൻ്റെ തുടക്കം " .
Director : M.A Nishad
Genre : Suspense Thriller
Platform : Theatre.
Language : Malayalam
Time : 181 minutes 25 Seconds
Rating : 4 / 5
Saleem P.Chacko
CpK DesK.
ഷൈൻ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് " ഒരു അന്വേഷണത്തിൻ്റെ തുടക്കം " . നീതി നിഷേധിക്കപ്പെട്ട വരുടെ നീതി ഉറപ്പിക്കാൻ നടത്തുന്ന ഒറ്റയാൾ പോരാട്ടവും , അതിനെ പിൻതുടരുന്ന പോലീസിൻ്റെ കഥയാണിത് .
എം.എ. നിഷാദിൻ്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസി പ്പിച്ചാണ് എം.എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്.
എഞ്ചിനീയറിംഗ് ബിരുദധാരിയും മാധ്യമപ്രവർത്തകനുമായ ജീവൻ തോമസിൻ്റെ കഥയാണിത് . പൊതു സമൂഹത്തിലെ പ്രശ്നങ്ങൾ അതേപടി സമൂഹത്തിന് മുന്നിൽ എത്തിക്കുന്ന മാധ്യമപ്രവർത്തകനാണ് ജീവൻ തോമസ് . വാകത്താനം കൊലകേസ് പ്രതികളെ കോടതിയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ പോയ ഫോട്ടോഗ്രാഫർ കൂടിയായ ജീവൻ തോമസിനെ അവിടെ നിന്നും കാണാതാവുന്നു . അരോടും പറയാതെ ഇടയ്ക്ക് ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവംജീവന്ഉണ്ടായിരുന്നതുകൊണ്ട് തുടക്കത്തിൽ അസ്വാഭാവികത ഉണ്ടായില്ല . ജീവൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞതോടെ ബന്ധുക്കൾ പോലീസിൽ പരാതിപെടുന്നു. കോട്ടയത്തെ പോലിസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ല എന്ന് മനസിലാക്കിയ ബന്ധുക്കൾ തുടർ അന്വേഷണത്തിന് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ജീവൻ തോമസിൻ്റെ തുടർ തിരോധാനം അന്വേഷണം കോട്ടയം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചു കൊണ്ട് കോടതി ഉത്തരവായി. ഇതിനെ തുടർന്ന് നടക്കുന്ന അന്വേഷണമാണ് സിനിമയുടെ പ്രമേയം .
വാണി വിശ്വനാഥ്, സമുദ്രകനി,മുകേഷ്, അശോകൻ,ബൈജു സന്തോഷ്, സുധീഷ്, ശിവദ,ദുർഗ്ഗ കൃഷ്ണ, മഞ്ജു പിള്ള,സ്വാസിക, അനുമോൾ,ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു,സുധീർ കരമന,ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി,ഷഹീൻ സിദ്ദിഖ് , കോട്ടയം നസീർ,കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജുസുഭാഷ്,ജയകൃഷ്ണൻ ,ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി,അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം. എ. നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽഏകദേശംഅറുപതിലധികം താരങ്ങൾ അഭിനയിക്കുന്നു.
ഛായാഗ്രഹണം- വിവേക് മേനോൻ, ചിത്രസംയോജനം- ജോൺകുട്ടി, സംഗീതം- എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം- മാർക്ക് ഡി മൂസ്, ഗാനരചന-പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി-എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ബെന്നി, കലാസംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ-രമേശ് അമാനത്ത്,വി എഫ് എക്സ്: പിക്ടോറിയൽ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്,ആക്ഷൻ ഫീനിക്സ് പ്രഭു,ബില്ല ജഗൻ, കൊറിയോഗ്രാഫർ- ബൃന്ദ മാസ്റ്റർ, ഡിസൈൻ-യെല്ലോ യൂത്ത്,പി. ആർ.ഒ. എ.എസ്. ദിനേശ് , വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ . ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസർ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.
അന്വേഷണ സംഘത്തിൻ്റെ കൂട്ടായ്മ , അതിലൂടെ അവരുടെ നേട്ടങ്ങൾ അതൊക്കെ സംവിധായകൻ പ്രേക്ഷകരെ ബോദ്ധ്യപ്പെടുന്നു. മാനുഷ്യ ബന്ധങ്ങൾ സമൂഹത്തിൻ്റെ പ്രതീക്ഷയാണെന്ന് പ്രമേയത്തിലൂടെ എം.എ.നിഷാദ് ബോദ്ധ്യപ്പെടുത്തുന്നു . കെട്ടുറപ്പുള്ള തിരക്കഥ മറ്റൊരു പ്രധാന ഘടകമാണ് .
ജീവൻ തോമസ് എന്ന കഥാപാത്രത്തെ മികവുറ്റതാക്കാൻ ഷൈൻ ടോം ചാക്കോയ്ക്ക്കഴിഞ്ഞു.ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഐസക് മാമനായി സംവിധായകൻ എം.എ നിഷാദ് വ്യത്യസ്തമായ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. വാണി വിശ്വനാഥിൻ്റെ ശക്തമായ തിരിച്ച് വരവ് കൂടിയാണ് ഈ സിനിമ . ശിവമല്ലി എന്ന ഡോൺ കഥാപത്രമായി വാണി വിശ്വനാഥ് തിളങ്ങി. ദുർഗ്ഗ കൃഷ്ണ , സ്വാസിക എന്നിവരുടെ ആക്ഷൻ രംഗങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. മാർക്ക് ഡീമുസിൻ്റെ പശ്ചാത്തല സംഗീതം വേറിട്ട് നിൽക്കുന്നു.വിവേക് മേനോൻ്റെ ഛായാഗ്രഹണവും ഈ ചിത്രത്തിന് മാറ്റ് കൂട്ടി .
എം.എ. നിഷാദ് ഒരാൾ മാത്രം , ഡ്രീംസ് , തില്ലാന തില്ലാന എന്നി സിനിമകൾ നിർമ്മിച്ചു കൊണ്ടാണ് സിനിമ രംഗത്തേക്ക് കടന്ന് വരുന്നത് . 2006ൽ പ്യഥിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്ത " പകൽ " എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് തുടക്കം .നഗരം , ആയുധം , വൈരം , ബെസ്റ്റ് ഓഫ് ലക്ക് , നമ്പർ. 66 മധുര ബസ് , കിണർ , തെളിവ് , അയ്യർ ഇൻ അറേബ്യ എന്നി ചിത്രങ്ങൾ അദ്ദേഹമാണ് സംവിധാനം ചെയ്തത് .
എം.എ.നിഷാദ് ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായ സിനിമയാണിത്. കുടുംബമായി തിയേറ്ററുകളിൽ എത്തി ആസ്വദിക്കാൻ പറ്റിയ സിനിമ തന്നെയാണ് " ഒരു അന്വേഷണത്തിൻ്റെ തുടക്കം " .
No comments: