മേജർ മുകുന്ദ് വരദരാജൻ്റെ പൈതൃകത്തിനുള്ള അർഹമായ ആദരാഞ്ജലിയാണ് " അമരൻ " എന്നതിൽ തർക്കമില്ല .





Director        : Rajkumar Periyasamy 

Genre            : biographical action war  

Platform       : Theatre.

Language      : Tamil  

Time               : 168  minutes 56 Seconds


Rating             : 4 / 5 .


Saleem P. Chacko.

CpK DesK.


ശിവ കാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന " അമരൻ " ഹിറ്റിലേക്ക് .


കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട രാഷ്ട്രീയ റൈഫിൾസിലെ 44-ാം ബറ്റാലിയനിലെ അംഗമായ മേജർ മുകുന്ദ് വരദരാജനെ അടിസ്ഥാനമാക്കിയുള്ളജീവചരിത്രയുദ്ധ നാടകമാണ് " അമരൻ " .


ശിവ കാർത്തികേയൻ ( മേജർ മുകുന്ദ് വരദരാജൻ ) , സായ് പല്ലവി ( ഇന്ദു റബേക്ക വർഗ്ഗീസ് ) , ഭൂവൻ അറോറ ( വിക്രം സിംഗ് ) , രാഹുൽ ബോസ് കമാൻഡിംഗ് ഓഫിസർ കേണൽ അമിത് സിംഗ് ) , ലല്ലു ( ശിപായി രവിശങ്കർ ) , ശ്രീകുമാർ ( ശിപായി മൈക്കിൾ ) , സംവിധായകൻ ശ്യാമപ്രസാദ് ( ജോർജ്ജ് വർഗ്ഗീസ്), ശ്യാം മോഹൻ (ദീപു ) , ഗീത കൈലാസം ( ഗീത വരദരാജൻ ) , ജോൺ കൈപള്ളിൽ ( മേജർ മിഥുൻ മോഹൻ ) , അഭിനവ് രാജ് ( മേജർ ശ്രീനാഥ് ) , പോൾ ടി ബേബി ( ആൻഡ്രസ് ) , സുഗമ്യ ശങ്കർ ( നിത്യ ) , നവ്യ സുജ്ജി ( ശ്വേത ) , ഷൈറഫ് സുത്ഷി ( അൽത്താഫ് ബാബ ) , റോഹ്മാൻ ഷാൾ ( ആസിഫ് വാനി ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


സി.എച്ച്. സായ് ഛായാഗ്രഹണവും , ആർ കലൈയ് വണൻ എഡിറ്റിംഗും, ജി.വി. പ്രകാശ്കുമാർ സംഗീതവും ഒരുക്കിയിരിക്കുന്നു.


മുകുന്ദ് വരദരാജൻ്റെയും ഇന്ദു റേബേക്ക വർഗ്ഗീസിൻ്റെയും പ്രണയകഥയാണിത് .സൈനികൻ ആകാൻ ആഗ്രഹിച്ച മുകുന്ദിന് റബേക്ക പിന്തുണ നൽകി. മുകുന്ദ് ഭർത്താവും അച്ഛനും ഒക്കെയായി മാറിയപ്പോൾ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ചെറിയ സമയം ആഘോഷിക്കുകയും ബാക്കി സമയം രാജ്യത്തിനായി സമർപ്പിക്കുകയും ചെയ്യുന്ന മുകുന്ദിൻ്റെ സിനിമയുടെ പ്രമേയം .


സംവിധായകൻ എന്ന നിലയിൽ പെരിയസ്വാമി മികച്ച പ്രൊജക്ട് വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു. ട്രാക്കുകൾ ഹൃദയ സ്പർശിയാണ്. ശിവ കാർത്തികേയൻ ഇതുവരെ കണ്ടിട്ടില്ലാത്ത അഭിനയം കാഴ്ച വെച്ചിരിക്കുന്നു. സായിപല്ലവി മലയാളി പെൺക്കുട്ടിയായി തിളങ്ങി .ഇന്ദു റബേക്ക വർഗ്ഗീസിൻ്റെ പിതാവിനെ സംവിധായകൻ ശ്യാമപ്രസാദ്  മനോഹരമായി അവതരിപ്പിച്ചു.


മേജർ മുകുന്ദ് വരദരാജനെക്കുറിച്ചുള്ള ഒരു കഥ മാത്രമല്ല ഈ സിനിമ . തങ്ങളുടെപ്രിയപ്പെട്ടവരുടെചിത്രങ്ങളുള്ള വാലറ്റുകളിൽ മുറുകെപിടിച്ച് ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷ ക്കിടയിലും ജീവിതം വെട്ടിച്ചുരുക്കേണ്ടി വന്ന ഇന്ത്യ പ്രതിരോധത്തിലെ ആഘോഷിക്കപ്പെടുന്ന , മറന്നു പോയ പേര് നൽകാത്ത , പേരിടാത്ത ഓരോ അംഗത്തെയും കുറിച്ചാണ് , അവരോട് പറയാൻ ഉള്ളത് .... അമർ രഹേ . മേജർ മുകുന്ദ് വരദരാജൻ്റെ പൈതൃകത്തിനുള്ള അർഹമായ ആദരാഞ്ജലിയാണ് " അമരൻ " എന്നതിൽ തർക്കമില്ല .

No comments:

Powered by Blogger.