സൗഹൃദത്തിൻ്റെ വൈകാരികതയും മേക്കിംഗ് മികവും കൊണ്ട് ശ്രദ്ധേയമായി " മുറ " . മികച്ച അഭിനയവുമായി യുവ നടൻ ഹൃദു ഫാറുൺ
Director : Muhammad Musthafa
Genre : Action Thriller
Platform : Theatre.
Language : Malayalam
Time : 129 minutes 53 Seconds
Rating : 3.75 / 5
Saleem P.Chacko
CpK DesK.
മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത " മുറ " പ്രേക്ഷക മനസുകളിൽ ഇടം നേടി മുന്നേറുന്നു .
തിരുവനന്തപുരത്തെ അനിയുടെ ഗുണ്ടാസംഘത്തിലേക്ക് എത്തുന്ന നാല് യുവാക്കളുടെ കഥയും അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം .
സൂരാജ് വെഞ്ഞാറംമൂട് ( അനി ) ഹൃദു ഫാറൂൺ ( അനന്തു ) , മാലാ പാർവ്വതി ( രമാദേവി ) , കൃഷ് ഹാസൻ ( മലർ ) , കനി കുസൃതി ( ആശ ) , പി.എൽ തേനപ്പൻ ( രത്നം) , സിബി ജോസഫ് ( കുമാർ ) , ജോബിൻ ദാസ് ( ഷാജി ) , അനുജിത് കണ്ണൻ ( മനാഫ് ) , യദു കൃഷ്ണ ( മനു ) , കണ്ണൻ നായർ ( സുനി ) , ആൽഫ്രഡ് ജോസ് ( ഡി.എസ്.പി ദേവ ) , സിന്ധു കൃഷ്ണൻ ( സീമ ) , ആമി തിലക് എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . കാൻ ഫിലിം ഫെസ്റ്റിവലിലും ഹിന്ദി, തമിഴ് സിനിമകളിലും ശ്രദ്ധേനായ യുവതാരമാണ് ഹൃദു ഫാറുൺ .
ഫാസിൽ നാസർ ഛായാഗ്രഹണവും , ചമൻ ചാക്കോ എഡിറ്റിംഗും , ക്രിസ്റ്റി ജോബിസംഗീതവുംനിർവ്വഹിച്ചിരിക്കുന്നു. എച്ച് ആർ കമ്പനിയുടെ ബാനറിൽ റിയ ഷിബു ഈ ചിത്രം നിർമ്മിച്ചി രിക്കുന്നു . പി. ആർ. ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടൻ്റ് പ്രതീഷ് ശേഖറാണ് ." കപ്പേള " യുടെ വിജയത്തിന് ശേഷം മുഹമ്മദ് മുസ്തഫ ഒരുക്കിയ ചിത്രമാണിത് . " ഉപ്പും മുളകും " സിരിയലിലുടെ ശ്രദ്ധേയനായ സുരേഷ് ബാബുവാണ് രചന നിർവ്വഹിച്ചിരിക്കുന്നത് . എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് :റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട് എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .
സിനിമയുടെ മേക്കിംഗും വയലൻസും " KILL " എന്ന ഹിന്ദി സിനിമയെ അടയാളപ്പെടുത്തുന്നുവെന്നതാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഗ്യാങ്സ്റ്റർ കഥയോടൊപ്പം കുടുംബ ബന്ധങ്ങൾ, സൗഹൃദങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകാൻ സംവിധായകൻ മറന്നില്ല.സൂരാജ് വെഞ്ഞാറമുട് , മാലാ പാർവ്വതി , കനി കുസൃതിഎന്നിവരുടെകഥാപാത്രങ്ങൾ സിനിമയുടെ നട്ടെല്ലാണ് . സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രത്തിൽ തിളങ്ങുമ്പോൾ മാല പാർവതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ഗംഭീര പ്രകടനവുമായി മുറയിൽ എത്തുന്നത്.
മികച്ച ഗ്യാങ്സ്റ്റർ സിനിമകളുടെ പട്ടികയിലേക്ക് " മുറ " കൂടി എത്തുന്നു .
" ഈ പിള്ളേര് പൊളിയാണ് " .
No comments: