" ഇതിഹാസ ഫാൻ്റസി ആക്ഷൻ ചിത്രവുമായി സൂര്യ - ശിവ ടീമിൻ്റെ " കങ്കുവ " .
Director : Siva
Genre : Epic Fantasy Action.
Platform : Theatre.
Language : Tamil
Time : 154 minutes 28 Seconds
Rating : 2.75 / 5
Saleem P.Chacko
CpK DesK.
സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന " കങ്കുവ : ദി മാൻ വിത്ത് ദി പവർ ഓഫ് ഫയർ " വിവിധ ഭാഷകളിലായി റിലീസ് ചെയ്തു.
സൂര്യ കങ്കുവയായി ബോബി ഡിയോൾ ഉദിരനായും വേഷമിടുന്നു .ദിഷ പടാനി , നടരാജൻ സുബ്രഹമണ്യൻ, റെഡിൻ കിംഗ് സ്ലി , കോവൈസരള , വത്സൻ ചക്രവർത്തി , ആനന്ദരാജ് , ജി മാരിമുത്തു , ദീപ വെങ്കട്ട് , രവി രാഘവേന്ദ്ര , കെ.എസ് രവികുമാർ , ബി.എസ് അവിനാഷ് , പ്രേംകുമാർ , കരുണാസ് , രാജ് അയ്യപ്പ തുടങ്ങിയവരോടൊപ്പം അതിഥി താരമായി കാർത്തിയും അഭിനയിക്കുന്നു.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്നകഥയാണ്പറയുന്നത്.
ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ- വിഘ്നേഷ് ഗുരു, കോ ഡിറക്ടർസ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ് കണ്ണൻ-ആർ തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
ഇതിഹാസ ഫാൻ്റസി ആക്ഷൻ ചിത്രവുമായി ഒരുങ്ങിയ ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 350 കോടിയാണ് . ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.
രണ്ട് ഗറ്റപ്പുകളിൽ സൂര്യ അഭിനയിച്ചിരിക്കുന്നു . 2024ൽ റഷ്യയിലെ ഒരു ബയോമെഡിക്കൽ സൗകര്യം കുട്ടികളുടെ തലച്ചോറിൻ്റെ പ്രവർത്തനം വർദ്ധിപ്പിക്കാനും മഹാശക്തികളെ പ്രേരിപ്പിക്കാൻ നടത്തി കൊണ്ടിരിക്കവെ അവിടെ നിന്ന് ഒളിച്ചോടി സീറ്റ എന്ന പയ്യൻ ഗോവയിൽ എത്തുന്നു . അവിടെ പോലിസിൻ്റെ ഔദാര്യ വേട്ടക്കാരനായ ഫ്രാൻസിസ് തിയോഡോറിനെ സീറ്റ കാണുന്നു. ഇവരുടെ ബന്ധമാണ് മുഖ്യ പ്രമേയം . 1070ൽ റോമൻ പട്ടാളക്കാരുടെ ഒരു ബറ്റാലിയൻ അഞ്ച് ദ്വീപുകളെ കിഴടക്കി കൊണ്ടിരിക്കുന്നു. അതിൽ പെരുമാച്ചി എന്ന ഗ്രാമത്തെ നയിക്കുന്നത് കങ്കുവ രാജകുമാരനാണ് .കങ്കുവ മറ്റ് ഗ്രോതങ്ങളെ അശാന്തി പരത്തുന്ന ഉദിരനെ തുരത്തേണ്ടി വരുന്നു . അതേ സമയം പോരുവ എന്ന പയ്യനെ ഉൾപ്പെടുത്തി മറ്റൊരു പോരാട്ടവും സംഘടിക്കേണ്ടി വരുന്നു . ഈ രണ്ട് കഥകളും ചേർത്താണ് കങ്കുവായുടെ പ്രമേയം .
നിഷാദ് യൂസഫ് എന്ന കങ്കുവയുടെ എഡിറ്ററായ മലയാളിയെയും, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയെയും നമ്മൾ മറക്കില്ല. അതു മാത്രം പോരല്ലോ .
ഇനിയും രണ്ടാം ഭാഗം വരുന്നു ?
No comments: