പ്രശ്സ്ത തമിഴ് നടൻ ഡൽഹി ഗണേഷ് ( 80) അന്തരിച്ചു .
പ്രശ്സ്ത തമിഴ് നടൻ ഡൽഹി ഗണേഷ് ( 80) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു .
1976 മുതൽ400 ലേറെ സിനിമകളിൽ ദില്ലി ഗണേശ് അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും സീരിയലുകളിലും സ്ഥിരം സാന്നിധ്യമായിരുന്നു . സിന്ധു ഭൈരവി (1985), നായകൻ (1987), അപൂർവ സഹോദരർകൾ (1989), മാക്കേൽ മദന കാമ രാജൻ (1990), ആഹാ (1997), തെനാലി (2000) എന്നിവ ശ്രദ്ധേയമായചിത്രങ്ങളാണ്. ഇന്ത്യൻ 2വിലാണ് ഒടുവിൽ വേഷമിട്ടത്.
തമിഴിന് പുറമേ മലയാളത്തിലും മികച്ച വേഷങ്ങളിലെത്തിയിട്ടുണ്ട് . ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീർത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം എന്നിവയാണ് ദില്ലി ഗണേഷിന്റെ മലയാളചിത്രങ്ങൾ. തെലുങ്കിൽ ജൈത്ര യാത്ര, പുണ്ണമി നാഗു, നായുഡമ്മ എന്നീ ചിത്രങ്ങളിലും ഹിന്ദിയിൽ ദസ്, അജബ് പ്രേം കി ഗസബ് കഹാനി, ചെന്നൈ എക്സ്പ്രസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
മഴലൈ പട്ടാളം എന്ന ചിത്രത്തിൽ കന്നഡ നടൻ വിഷ്ണു വർധന് ശബ്ദം നൽകിയത് ദില്ലി ഗണേഷാണ്. ചിരഞ്ജീവി, പ്രതാപ് പോത്തൻ, രവീന്ദ്രൻ, നെടുമുടി വേണു എന്നിവർക്ക് തമിഴിൽ ശബ്ദമായത് ദില്ലി ഗണേഷാണ് .
സിനിമയിൽ പ്രവേശിക്കുന്നതിന് മുൻപ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദക്ഷിണ ഭാരത നാടക സഭയിലെ സജീവ അംഗമായിരുന്നു ദില്ലി ഗണേശ്. പ്രശസ്ത സംവിധായകൻ കെ ബാലചന്ദർ ആണ് ദില്ലി ഗണേഷ് എന്ന പേര് അദ്ദേഹത്തിന് നൽകിയത്. 1964മുതൽ 1974 വരെ ഗണേഷ് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി ചെയ്തു. എന്നാൽ അഭിനയ ത്തോടുള്ള ആഗ്രഹം മൂലം ജോലി ഉപേക്ഷിക്കുകയായിരുന്നു. 1976ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത പട്ടിണ പ്രവേശം എന്ന സിനിമയിലൂടെയാണ് ദില്ലി ഗണേഷ് സിനിമാപ്രവേശനം നടത്തിയത്. ടെലിവിഷൻ ഷോർട്ട് ഫിലിമുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു . ഇൻഡ്യൻ 2 ആയിരുന്നു അവസാന ചിത്രം .
ഡൽഹി ഗണേഷിൻ്റെ നിര്യാണത്തിൽ നിർമ്മാതാവ് കെ. ടി. കുഞ്ഞുമോൻ അനുശോചനം രേഖപ്പെടുത്തി .
No comments: