അറയ്ക്കൽ മാധവൻഉണ്ണിയും സംഘവും നവംബർ 29ന് തിയേറ്ററുകളിൽ എത്തും .




മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത " വല്യേട്ടൻ " 4K atmos ൽ നവംബർ 29ന് റി റിലീസ് ചെയ്യുന്നു. 24 വർഷങ്ങൾക്ക് ശേഷമാണ് ( 2000 സെപ്റ്റംബർ 10 ) വല്ല്യേട്ടൻ വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. 


രഞ്ജിത് രചന നിർവ്വഹിച്ച ഈ ചിത്രത്തിൽ ബിയോൺ , സായ്കുമാർ , സിദ്ദിഖ് , മനോജ് കെ. ജയൻ പ സുധീഷ്, വിജയ കുമാർ , എൻ.എഫ് വർഗ്ഗീസ് , ഇന്നസെൻ്റ് , ക്യാപ്റ്റൻ രാജു ,ആഗസ്റ്റിൻ , കലാഭവൻ മണി , ഭീമൻ രഘു , പൂർണ്ണിമ മോഹൻ,കോഴിക്കോട് കൃഷ്ണൻ നായർ , വി.കെ ശ്രീരാമൻ , ജി.കെ. പിള്ള , സാദിഖ് ,സുബൈർ , ഇർഷാദ് , രാമു കുഞ്ചൻ, വൽസല മേനോൻ , ധന്യാ മേനോൻ , അജിത് കൊല്ലം ,ദളപതി രമേശ് , യമുന , മീ ന ഗണേഷ് , ശാന്തകുമാരി , രമാദേവി , ഹസീന ഭാനു , പൊന്നമ്മ ബാബു , ദളപതി ദിനേശ്, നിസാർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


രവി വർമ്മൻ ഛായാഗ്രഹണവും , എൽ. ഭൂമിനാഥൻ എഡിറ്റിംഗും , മോഹൻ സിത്താര സംഗീതവും സി. രാജാമണി പശ്ചാത്തല സംഗീതവും, ഗിരീഷ് പുത്തഞ്ചേരി ഗാനരചനയും നിർവ്വഹിക്കുന്നു.കെ.ജെ യേശുദാസ് കെ എസ് ചിത്ര , എം.ജി. ശ്രീകുമാർ അഫ്‌സൽ , പി. ജയചന്ദ്രൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര , അനിൽ അമ്പലക്കര എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . വൻ വിജയം നേടിയ ഈ ചിത്രം കന്നടയിലേക്ക് " ജ്യേഷ്ഠ " എന്ന പേരിൽ റിമേക്കും ചെയ്തിരുന്നു .


സലിം പി. ചാക്കോ . 

No comments:

Powered by Blogger.