രാഗേഷ് കൃഷ്ണൻ കുരമ്പാലയുടെ മുന്നിൽ സെറിബ്രൽ പാൾസി തോറ്റു . പ്രേക്ഷകർ ഏറ്റെടുത്ത് " കളം@24 " .



Director        : 

Ragesh Krishnan Kurampala .


Genre            :  

Thriller 



Platform       : 

Theatre.


Language      : 
Malayalam    



Time              : 
83 minutes 33 Seconds



Rating            : 

3.5 / 5 



Saleem P.Chacko
CpK DesK.


ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച പന്തളം സ്വദേശിയായ രാഗേഷ് കൃഷ്ണൻ കുരമ്പാല രചനയും സംവിധാനവും നിർവ്വഹിച്ച  " കളം@24 " തിയേറ്ററുകളിൽ എത്തി.  സിനി ഹൗസിൻ്റെ ബാനറിൽ നിർമ്മിച്ച " കളം@24 " ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണ്. 


വിനോദ്, ശാലിനി ദമ്പതികളുടെ ജീവിതത്തിൽ അവർ പോലും അറിയാതെ കടന്നു വരുന്ന ചില ഞെട്ടിപ്പിയ്ക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുകയാണ് "കളം @24 "എന്ന ചിത്രം.വിനോദിൻ്റെയും, ശാലിനിയുടെയും ജീവിതത്തിലേക്ക്, ഒരു ദിവസം ഡോ.സോനു, അഞ്ജലി ദമ്പതികൾ കടന്ന് വരുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


വിനോദ് ആയി അങ്കിത് ജോർജ് അലക്സും ,ശാലിനിയായി ശിശിര രിലേഷ്, ഡോ.സോനുവായി സെയ്ഫുവും, അഞ്ജലിയായി അമൃതയും അഭിനയിക്കുന്നു. റെജി പുനലൂർ, സിജോ തെരുവപ്പുഴ, കല, രഞ്ജിത് കുളനടയുമാണ് മറ്റ്താരങ്ങൾ. 


സിനി ഹൗസിൻ്റെ ബാനറിൽ സി.എം.കെ നിർമ്മിക്കുന്ന കളം @24 എന്ന ചിത്രം രാഗേഷ് കൃഷ്ണൻ കുരമ്പാല :  കഥ, തിരക്കഥ, സംഭാഷണം, സംവിധാനം . ക്യാമറ - വിശാൽ മോഹൻദാസ്, ഗാനങ്ങൾ, സംഗീതം - വിജയലക്ഷ്മി, കല -ശ്യാം കൊല്ലം, പ്രേം പന്തളം,മേക്കപ്പ് - അനൂപ് മൂവാറ്റുപുഴ, ശ്രീലാൽ പാലോളി, പ്രൊഡക്ഷൻ കൺട്രോളർ- കാർത്തിക് പന്തളം, മാനേജർ - പ്രേം പന്തളം, സ്പോട്ട് എഡിറ്റർ - ബിഞ്ചു, അസോസേറ്റ് ഡയറക്ടർ - മനീഷ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ - നിതീഷ് ശിവൻ അഞ്ചൽ,അഖിൽ, സന്തോഷ് കാസർകോഡ്, പി.ആർ.ഒ- അയ്മനം സാജൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .




ഈ ചിത്രത്തിൻ്റെ പ്രമേയം ഏറെ ശ്രദ്ധേയമാണ് . നമുക്ക് ചുറ്റും സംഭവിച്ച് കൊണ്ടിരിക്കുന്ന ചില യഥാർത്ഥ്യങ്ങളുടെ കയ്യൊപ്പാണ് " കളം@24".


സെറിബ്രൽ പാൾസി എന്ന രോഗം ബാധിച്ച ഒരാൾ സിനിമയ്ക്ക് കഥയെഴുതി തിരക്കഥ എഴുതി അത് സംവിധാനം ചെയ്ത് ജീവിതത്തിൽ നേരിട്ട എല്ലാ വെല്ലുവിളികളെയും മറികടന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല എന്ന പന്തളം സ്വദേശിയായ ചെറുപ്പക്കാരന്റെ  സ്വപ്നം ഇന്ന് യഥാർത്ഥ്യമായി . 


ആ ചെറുപ്പക്കാരനോടൊപ്പം പന്തളം ത്രിലോക് സിനിമാസിൽ ഇന്ന് ഫസ്റ്റ് ഷോ കണ്ടു . ഒരു സ്വപ്നം ഉണ്ടായിരുന്നു ആ ചെറുപ്പക്കാരൻ്റെ മനസിൽ . അത് പൂർത്തിയാക്കിയ സന്തോഷം ആ മുഖത്ത് കാണാമായിരുന്നു. തന്റെ ജീവിതത്തിൽ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട്  അസുഖത്തോടും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സ്വന്തം നാട്ടിലെ തിയേറ്ററിൽ പ്രദർശനത്തിന് എത്തി. 


"ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ്സ്റ്റാൻഡിൽ ഷർട്ട്‌ ഊരി പിച്ച എടുക്കേണ്ടി വന്നിട്ടുണ്ട്.." ആ ചെറുപ്പക്കാരൻ്റെ വാക്കുകൾ . ഇതിൽ എല്ലാം ഉണ്ട്. 


ഇതിനിടയിൽ ഏതെല്ലാം അവസ്ഥയിൽ കൂടി കടന്നു പോയിട്ടുണ്ട് എന്നതിന്റെ ആഴം മനസിലാക്കാൻ ഈ ഒരൊറ്റ സംഭവം മതി. ഇങ്ങനെയും മനക്കട്ടിയുള്ള മനുഷ്യരുണ്ട് നമ്മുടെ ചുറ്റുമെന്നത്  ഒരു അത്ഭുതം തന്നെ ......


നൂറ് കണക്കിന് സിനിമകൾ ചിത്രീകരണം പൂർത്തിയായി തിയേറ്ററുകൾ കാത്ത് കിടക്കുമ്പോൾ ഈ കൊച്ചു ചിത്രത്തെ തിയേറ്ററുകളിൽ എത്തിക്കാൻ " കളം @24" ടീം നടത്തിയ പരിശ്രമത്തിന്  അഭിനന്ദനം അർഹിക്കുന്നു.


രാഗേഷ് കൃഷ്ണൻ കുരമ്പാലയ്ക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ്  സല്യൂട്ട്... 2025 ഫെബ്രുവരിയിൽ പത്തനംതിട്ടയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവെലിൽ ഈ ചിത്രം പ്രദർശിപ്പിക്കും .


Love U Brother Ragesh.

Love U  " കളം@24 Team".




 

















No comments:

Powered by Blogger.