2025 ജനുവരിയിൽ കേരള ആർട്സ് ആന്റഡ് ക്രാഫ്റ്റ് വില്ലേജ് "റാഗ്ബാഗ് "എന്ന ആറു ദിവസം നീണ്ടുനിൽക്കുന്ന കാർണിവലിന് ആതിഥേയത്വം വഹിക്കുന്നു.
2025 ജനുവരിയിൽ കേരള ആർട്സ് ആന്റഡ് ക്രാഫ്റ്റ് വില്ലേജ് "റാഗ്ബാഗ് "എന്ന ആറു ദിവസം നീണ്ടുനിൽക്കുന്ന കാർണിവലിന് ആതിഥേയത്വം വഹിക്കുന്നു.
'ഓഷ്യാനിക് സർക്കിൾസ്' എന്ന വിഷയത്തിലൂന്നിയാണ് "റാഗ്ബാഗ് " പരിപാടികൾസജ്ജമാക്കിയിരിക്കുന്നത്. കലാവിഷ്കാരത്തിന്റെ അതിരുകൾ മറികടക്കാൻ സാങ്കേതികവിദ്യയും ഭാവനയും സമന്വയിപ്പിക്കുന്ന പ്രകടനങ്ങൾ നമുക്കാവശ്യമാണ്.
മൾട്ടിമീഡിയ/ഇന്റർ ഡിസിപ്ലിനറി അവതരണങ്ങൾക്ക് വേദിയാകുന്നതുവഴി "റാഗ്ബാഗ്" ആവിഷ്ക്കാരവും പ്രേക്ഷകനും തമ്മിലുള്ള അകലങ്ങൾ കുറക്കുന്നതാണ്. സർക്കസ് തിയേറ്റർ, ഫിസിക്കൽ തിയേറ്റർ, വെർട്ടിക്കൽ ആർട്ട്, സംഗീതം, കരകൗശല നിർമ്മിതി, ഭക്ഷണം, ആശയങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന സാദ്ധ്യതകൾ തത്സമയ അവതരണങ്ങളിലൂടെയും പ്രേക്ഷകർക്ക് പുതിയ അനുഭവം നൽകുന്ന പ്രകടന കലയിലൂടെയും വേറിട്ട സാധ്യത കണ്ടെത്തുകയാണ് റാഗ്ബാഗിന്റെ ലക്ഷ്യം.
വ്യത്യസ്തമായ സാമൂഹിക ആശങ്കകളെ അഭിസംബോധന ചെയ്യുന്ന അത്യാധുനിക പ്രകടന കലയുടെ ഉത്സവത്തിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ റാഗ്ബാഗ് ആഗ്രഹിക്കുന്നു. 2025 ജനുവരിയിൽ തിരുവനന്തപുരം കോവളത്തു വെച്ച് നടക്കുന്ന റാഗ് ബാഗിന്റെ ആദ്യ പോസ്റ്റർ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു
Mustaf Desmonkalam
#RagbagFestival #ragbag #Explore #PerformanceArt #Ragbag2025 #keralatourism #indiatourism #ArtFestival #Craftfest #foodfest #Kovalam #Craftvillage #Beachfest #InternationalArtists
No comments: