ഉപേന്ദ്ര സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം " UI " ഡിസംബർ 20ന് വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ എത്തും .



ഉപേന്ദ്ര സംവിധാനം ചെയ്യുന്ന  ആക്ഷൻ ത്രില്ലർ ചിത്രം " UI " ഡിസംബർ 20ന് കന്നട, തമിഴ് , ഹിന്ദി , തെലുങ്ക് , മലയാളം ഭാഷകളിൽ തിയേറ്ററുകളിൽ എത്തും .


ഉപേന്ദ്ര തന്നെ നായകനാകുന്ന ഈ ചിത്രത്തിൽ റീഷ്മ നാനയ്യ , സണ്ണി ലിയോൺ , ജിഷു സെൻഗുപ്ത , മുരളി ശർമ്മ , നീതു വനജാക്ഷി , മുരളീകൃഷ്ണ , ഇന്ദ്രജിത് ലങ്കേഷ് , നിധി സുബ്ബയ്യ, ഓം സായ് പ്രകാശ് , പ്രശാന്ത് സംബർഗി , ഭീമൻ,  കാക്കപ്പൂ സുധി , ഗുരുപ്രസാദ് , പവൻ ആചാര്യ , ഭരത് കൃഷ്ണ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


100 കോടി മുതൽമുടക്കുള്ള ഈ ചിത്രം ലഹരി ഫിലിംസ് വീനസ് എൻ്റർടെയ് നേഴ്സ് എന്നിവയുടെ ബാനറിൽ ജി. മനോഹരൻ , ശ്രീകാന്ത് കെ.പി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . എച്ച്. സി വേണുഗോപാൽ ഛായാഗ്രഹണവും , വിജയ് രാജ് ബിജി എഡിറ്റിംഗും , ബി അജനീഷ് ലോകനാഥ് സംഗീതവും, ഉപേന്ദ്ര , നരേഷ്കുമാർ എച്ച് എൻ എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു .


സലിം പി. ചാക്കോ .

 

No comments:

Powered by Blogger.