ആക്ഷൻ ത്രില്ലറുമായി ധ്രുവ സർജയുടെ " MARTIN " .
Director:
A.P Arjun
Genre :
Action Thriller
Platform :
Theatre
Language :
Kannada : Dubbed Malayalam .
Time :
147 Minutes 32 Seconds
Rating :
3 / 5
Saleem P. Chacko
CpK DesK .
ധ്രുവ സർജയെ നായകനാക്കി എ.പി അർജുൻ സംവിധാനം ചെയ്യുന്ന ചിത്രം " MARTIN " മലയാളം , ബംഗാളി , ഹിന്ദി ,തെലുങ്ക് , തമിഴ് , കൊറിയൻ , അറബിക് , ചൈനീസ് , സ്പാനീഷ് , റഷ്യൻ , ജപ്പാനീസ് എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ എത്തി .
ധ്രുവ സർജ അർജുൻ സക്സേന , മാർട്ടിൻ എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . പ്രീതിയായി വൈഭവി ഷാൻഡിൽസയും , നാവികസേന ഉദ്യോഗസ്ഥൻ അശോക് കുമാറായി അച്യുത്കുമാറും വേഷമിടുന്നു . അൻവേഷി ജയിൻ , സുകൃത വാഗ്ലെ , ചിക്കണ്ണ , യോഗേഷ് , സാധു കോകില , ശരത് ലോഹിതസ്വ , മാളവിക അഭിനാഷ് അശുതോഷ് റാണ , നികിതിൻ ധീർ നവാബ് ഷാ , രോഹിത് പഥക് , ഡാനിയേൽ കാൽ ടാഗിറോൺ , നഥാൻ ജോൺസ് , റൂബിയേൽ മോസ് ക്വറ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .
ബ്രിഗേഡിയർ അർജുൻ സക്സേനയെ പാകിസ്ഥാനിലെജയിൽഅടയ്ക്കുകയും , രാസവസ്തു കുത്തിവെച്ച് ഓർമ്മ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു . അർജുൻ ജയിലിൽ നിന്ന് രക്ഷപ്പെട്ട് മുംബെയിൽ എത്തുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
അർജുൻ സർജ കഥയും ,സത്യ ഹെഗ്ഡെ ഛായാഗ്രഹണവും , കെ.എം പ്രകാശ് , മഹേഷ് എസ്. റെഡ്ഡി എന്നിവർ എഡിറ്റിംഗും , മണി ശർമ്മ സംഗീതവും , രവി ബസ്രൂർ പശ്ചാത്തല സംഗീതവും ഒരുക്കുന്നു . 150 കോടി മുതൽമുടക്കുള്ള ഈ ചിത്രം വാസവി എൻ്റെർപ്രൈസിൻ്റെ ബാനറിൽ ഉദയ് കെ മേത്തയാണ് നിർമ്മാണം.
രവി ബസ്രൂറിൻ്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഹൈലൈറ്റ് . അതി മനോഹരമായ ദൃശ്യങ്ങൾ ഹോളിവുഡ് റേഞ്ച് .ആക്ഷൻ ത്രില്ലർ മൂവിയാണ് " മാർട്ടിൻ " .
No comments: