" തണുപ്പ് " സിനിമയിലെ ഹിറ്റ് ഗാനം മാമ്പൂ മണമിതാ .....വീഡിയോ ഗാനം റിലീസ് ചെയ്തു.
" തണുപ്പ് " സിനിമയിലെ ഹിറ്റ് ഗാനം മാമ്പൂ മണമിതാ .....വീഡിയോ ഗാനം റിലീസ് ചെയ്തു.
https://youtu.be/0rk1t0dXZ1M
മന്ദാകിനിയിലെ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ബിബിൻ അശോക് സംഗീതം നൽകിയ പുതിയ ചിത്രമാണ് തണുപ്പ്. കപിൽ കപിലനും ശ്രീനന്ദ ശ്രീകുമാറും പാടിയ മാമ്പൂ മണമിതാ മേലാകെയായി ....
പാട്ടിൻ്റെ വീഡിയോ ആണ് മനോരമ മ്യൂസിക് പുറത്തിറക്കിയത്. വിവേക് മുഴക്കുന്ന് ഗാനരചന നിർവഹിച്ച ഈ ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികൾ സ്വീകരിച്ചതാണ്. രാഗേഷ്നാരായണൻതിരക്കഥയെഴുതി സംവിധാനം ചെയ്ത തണുപ്പ് തിയേറ്ററുകളിൽ ഒരാഴ്ച എത്തുകയാണ്. വ്യത്യസ്തമായ പ്രമേയവും അവതരണവും ശക്തി പകരുന്ന തണുപ്പിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ. മൗത്ത് പബ്ലിസിറ്റിയാണ് സിനിമയ്ക്ക് ഗുണം ചെയ്യുന്നത്. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തനും ഡോ. ലക്ഷ്മിയും നിർമ്മിച്ച സിനിമയിൽ 25 ഓളം പുതുമുഖങ്ങൾ അഭിനയിച്ചിട്ടുണ്ട്.നിധീഷ്, ജിബിയ എന്നവർ പ്രധാന കഥാപാത്രങ്ങൾ ആകുന്നു. പി എസ് മണികണ്ഠനാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് സഫ്ദർ മെർവ. ദേശീയ- അന്തർദേശീയ ചലച്ചിത്ര മേളകളിൽ പതിനഞ്ചോളം പുരസ്കാരങ്ങൾ തണുപ്പ് നേടിയിട്ടുണ്ട്.
No comments: