പ്രശസ്ത ചലച്ചിത്രസംയോജകൻ നിഷാദ് യൂസ്ഫ് അന്തരിച്ചു.
പ്രശസ്ത ചലച്ചിത്രസംയോജകൻ നിഷാദ് യൂസ്ഫ് ( 43 )അന്തരിച്ചു.ഇന്ന് പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്.
മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയി ക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല .
ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, വൂൾഫ് , ഓപ്പറേഷൻ ജാവ, വൺ , ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ , ആളങ്കം, ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ , എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ . "തല്ലുമാല"യിലൂടെ മികച്ച എഡിറ്റർക്കുള്ള കേരളാ സംസ്ഥാന അവാർഡ് ജേതാവുമാണ്.
മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ, ആലപ്പുഴ ജിംഖാന, തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
No comments: