ജ്യോതിർമയിയുടെ ശക്തമായ തിരിച്ച് വരവ് + കുഞ്ചാക്കോ ബോബൻ്റെ വേറിട്ട അഭിനയം + അമൽ നീരദ് പടം = " ബോഗയ്ൻവില്ല " .


 

Director: 

Amal Neerad


Genre :

Crime Thriller .


Platform : 

Theatre  


Language : 

Malayalam 


Time :


Rating : 


4 /  5


Saleem P. Chacko 

CpK DesK .


അമൽ നീരദ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ " ബോഗയ്ൻവില്ല " തിയേറ്ററുകളിൽ എത്തി .


ഹൈറേഞ്ചിലേക്കുള്ളയാത്രാമദ്ധ്യേയുള്ള കാർയാത്രയുടെ ഏരിയൽ ഷോർട്ടിൽ നിന്ന് ആരംഭിക്കുന്ന ഗംഭീര ഫ്രെയിമുകളിൽ നിന്ന് ആരംഭിച്ച് ക്രൈമിൻ്റെ ഇരുണ്ട വഴികളിലേക്കുള്ള യാത്രയാണ് " ബോഗയ്ൻ വില്ല " .


കുഞ്ചാക്കോ ബോബൻ ( ഡോ റോയ്സ് തോമസ് ) , ഫഹദ് ഫാസിൽ ( തേനി എ.സി .പി ഡേവിഡ് കോശി ഐ.പി. എസ് ) ,  ജ്യോതിർമയി (  റീത്തു തോമസ് / എസ്തർ ഈമ്മാനുവേൽ ) , ഷറഫ് യു ധീൻ ( ബിജു ) , വീണാ നന്ദകുമാർ ( മീര ) , സ്വന്ദ്ര ( രമ ) , ഷോബി തിലകൻ  ( സി. ഐ .സുരേഷ് രാജൻ  ) എന്നിവരോടൊപ്പം ജീനു ജോസഫ് , നിസ്താർ സെയ്ദ് , വിജിലേഷ് കാരയാട് , ആതിര പട്ടേൽ , വർഷ രമേശ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 


അമൽ നീരദ് പ്രൊഡക്ഷൻസ് , ഉദയാ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ ജ്യോതിർമയി , കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചി രിക്കുന്നത് . ലാജോ ജോസ് , അമൽ നീരദ് എന്നിവർ തിരക്കഥയും , ആനന്ദ് സി .ചന്ദ്രൻ ഛായാഗ്രഹണവും , വിവേക് ഹർഷൻ എഡിറ്റിംഗും , സുഷീൻ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. എ . & എ റിലീസ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു.


ക്രൈംഇൻവെസ്റ്റിഗേഷൻ,സൈക്കോളജിക്കത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം . സാമൂഹികവും നിയമപരവുമായ അതിർവരമ്പുകൾ കാരണം ചില വ്യക്തികൾ രഹസ്യമായി കൈകാര്യം ചെയ്യുന്നവരായി പരിണമിക്കുന്നുമെന്ന് സിനിമ പറയുന്നു . അമൽ നീരദിൽ നിന്നുള്ള യഥാർത്ഥ മിസ്റ്ററി ത്രില്ലർ . അമൽ നീരദ് സംവിധാനത്തിനൊപ്പം ചാക്കോച്ചൻ്റെ മികച്ച അഭിനയം സിനിമയുടെ ഹൈലൈറ്റാണ് . ജ്യോതിർമയിയുടെ ശക്തമായ തിരിച്ച് വരവ് എടുത്ത് പറയാം . പ്രേക്ഷകരെ ആകർഷിക്കാൻകഴിയുന്നസൂക്ഷ്മവും ശക്തവുമായ ചിത്രീകരണം .തീയേറ്റർ കാഴ്ച തീർച്ചയായും അർഹിക്കുന്ന ചിത്രമാണ് " ബോഗയ്ൻവില്ല " .


എത്ര മായിച്ചാലും മായാത്ത രീതിയിൽ റീത്തു തോമസിൻ്റെ  ഓർമ്മകളിൽ പതിയുന്ന " ബോഗയ്ൻവില്ല " പൂക്കൾ മനുഷ്യരുടെഉപബോധമനസ്സെത്രത്തോളം ശക്തമാണെന്ന് കൂടി ഓർമ്മിപ്പിക്കുന്നു .

No comments:

Powered by Blogger.