"സൂത്രവാക്യം" പൂജ; നിർമ്മാണം സിനിമാബണ്ടി'
"സൂത്രവാക്യം" പൂജ; നിർമ്മാണം സിനിമാബണ്ടി'
ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് ശ്രീമതി കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന സിനിമാബണ്ടിയുടെ ഏറ്റവും പുതിയ ചിത്രം "സൂത്രവാക്യ"ത്തിൻ്റെ പൂജ നടന്നു. പുതുമുഖമായ യുജീൻ ജോസ് ചിറമ്മേൽ ആണ് സംവിധാനം. ഒക്ടോബർ 27ന് എറണാകുളം അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ചാണ് പൂജ ചടങ്ങുകൾ നടന്നത്. ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് , ദീപക് പറമ്പോൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഓ ടി ടി വെബ്സീരീസുകളുമാണ് സിനിമാബണ്ടി നിർമ്മിച്ചിട്ടുള്ളത്.
സംവിധായകൻ യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് "പെൻഡുലം" എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം- ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം- ജീൻ പി ജോൺസൻ, എഡിറ്റിംഗ് - നിതീഷ് കെ ടി ആർ.
സൗണ്ട് ഡിസൈൻ- പ്രശാന്ത് പി മേനോൻ, ഫൈനൽ മിക്സിങ്ങ് - സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി ഗിരീഷ് റെഡ്ഡി , അസ്സോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൗജന്യ വർമ്മ , പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്, വസ്ത്രാലങ്കാരം- വിപിൻ ദാസ് , മേക്കപ്പ്- റോണി വെള്ളത്തൂവൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അബ്രു സൈമൺ, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് & പോസ്റ്റേർ- റാബിറ്റ് ബോക്സ് ആഡ്‌സ്, പിആർഒ - എ എസ് ദിനേശ്, ശബരി.
No comments: