ജി.എം.മനുവിൻ്റെ ദി പ്രൊട്ടക്ടർ തുടങ്ങി.




ജി.എം.മനുവിൻ്റെ ദി പ്രൊട്ടക്ടർ തുടങ്ങി. 


മാണിക്യകൂടാരം, സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ, ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആയുർ രേഖ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ജി. എം. മനുസംവിധാനം ചെയ്യുന്ന  ദി പ്രൊട്ടക്ടർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ പത്തൊമ്പത് ശനിയാഴ്ച്ച കാഞ്ഞങ്ങാട്ട് ആരംഭിച്ചു.


ക്ലാസ്സിക്കോ ഇൻ്റർനാഷണൽ ഹോട്ടലിൽ നടന്ന ലളിതമായചടങ്ങിൽ  ഈ.ചന്ദ്രശേഖരൻ നായർ എം.എൽ.എ ആദ്യഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. തുടർന്ന് ഫാദർ ആൻ്റെണി തെക്കേ മുറിയിൽ സ്വിച്ചോൺ കർമ്മവും, ഈ ചന്ദ്രശേഖരൻ നായർ എം.എൽ.എ ഫസ്റ്റ് ക്ലാപ്പും നൽകി.





അമ്പാട്ട് ഫിലിംസിൻ്റെ ബാനറിൽ, റോബിൻസ് മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഉത്തര മലബാറിലെ പുരാതനമായ ഒരു മനയിൽ അരങ്ങേറുന്നദുരൂഹതകളാണ് ഈ ചിത്രത്തിലൂടെ നിവർത്തുവാൻ ശ്രമിക്കുന്നത്.പൂർണ്ണമായും,ഹൊറർ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.


ഐരാവതക്കുഴി എന്ന ഗ്രാമത്തിലെ മനക്കൽ മനയിലാണ് കഥ നടക്കുന്നത്.ബ്രിട്ടിഷ് ഭരണകാലം മുതൽ ഈ തറവാടിന് പേരും പ്രശസ്തിയും, അംഗീകാരവുള്ള മനയാണ്.നാട്ടുകാർക്കിടയിൽ ഈ മനയെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ഇവിടെ നടന്ന ചില ദുരന്തങ്ങളുടേയും,ചിലരുടെ തിരോധാനവും തേടി ഒരു പൊലീസ് ഉദ്യോഗസ്ഥൻ എത്തുന്നതോടെയാണ് ചിത്രം സംഘർഷഭരിതമാകുന്നത്. തുടക്കം മുതൽ ഒടുക്കം വരേയും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിനു വേണ്ടി  സംവിധായകൻമനു സ്വീകരിച്ചിരിക്കുന്നത്.


ഷൈൻ ടോം ചാക്കോയാണ് സി.ഐ. സത്യ എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  പ്രേക്ഷകർക്ക് ഏറെ കൗതുകം നിറഞ്ഞ പ്രത്യേക മാനറിസങ്ങളിൽ ക്കൂടിയാണ് ഈ കഥാപാത്രത്തിൻ്റെ അവതരണം.


തലൈവാസിൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, ശിവജി ഗുരുവായൂർ, സജി സോമൻ, മണിക്കുട്ടൻ, നോബിൻ മാത്യു, ബോബൻ ആലുംമൂടൻ, ഉണ്ണിരാജാ, ശരത്ത് ശ്രീഹരി മാത്യൂസ് മാത്യൂസ്. മൃദുൽ, ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, കാജൽ ജോൺസൺ, ദേവി ചന്ദന 'ശാന്തകുമാരി. എന്നിവരും പ്രധാന താരങ്ങളാണ്.

 ഡയാന നായിക

............................

പുതുമുഖം ഡയാനയാണ് ഈ  ചിത്രത്തിലെ നായിക.അജേഷ് ആൻ്റെണി ബെപ്സൺ നോബൽ, കിരൺ രാജാ എന്നിവരുടേതാണ് തിരക്കഥ റോബിൻസ്അമ്പാട്ടിൻ്റെ ഗാനങ്ങൾക്ക് ജിനോഷ് ആൻ്റെണി ഈണം പകർന്നിരിക്കുന്നു.


ഛായാഗ്രഹണം രെജീഷ് രാമൻ. എഡിറ്റിംഗ് - താഹിർഹംസ. കലാസംവിധാനം - സജിത് മുണ്ടയാട്. മേക്കപ്പ് - സുധി രവീന്ദ്രൻ കോസ്റ്റ്യും ഡിസൈൻ -അഫ്സൽ മുഹമ്മദ്. ത്രിൽസ് - മാഫിയാ ശശി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -വി.കെ. ഉണ്ണികൃഷ്ണൻ ചിറ്റൂർപ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നസീർ കാരന്തൂർ. പ്രൊഡക്ഷൻ കൺട്രോളർ - ഷാജി കാവനാട്ട് .


കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ - ജോഷി അറവാക്കൽ.

No comments:

Powered by Blogger.