ആക്ഷേപഹാസ്യവും നർമ്മവും നിറഞ്ഞ " തെക്ക് വടക്ക് " .
Director:
Prem Shankar.
Genre :
Satirical Comedy Drama.
Platform:
Theatre
Language :
Malayalam.
Time :
130 Minutes 55 Seconds.
Rating :
3 / 5
Saleem P. Chacko
CpK DesK .
മാധവനും ശങ്കുണ്ണിയും തമ്മിലുള്ള പ്രശ്നങ്ങളും അവർക്കിടയിലെ അസാധാരണമായ ആത്മ ബന്ധത്തിൻ്റെയും കഥ പറയുന്ന ചിത്രമാണ് " തെക്ക് വടക്ക് " . പ്രേംശങ്കറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സഖാവ് മാധവനും, സഖാവ് ശങ്കുണ്ണിയും ഒരേ പാർട്ടിക്കാർ ശരിക്കും ഇവർ തമ്മിൽ എന്താ പ്രശ്നം? അവരുതന്നെയാണ് പ്രശ്നം.... വൈരാഗ്യമാണ് സാറെ ... അതിപ്പ തൊടങ്ങിയതല്ല.പണ്ടേക്കു പണ്ടേ തൊടങ്ങിയതാ...
റിട്ടയേർഡ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ മാധവനായി വിനായകനും നമ്പൂതിരി റൈസ് കമ്പനി ഉടമയായ ശങ്കുണ്ണിയായി സുരാജ് വെഞ്ഞാറംമുടും മികച്ച അഭിനയം കാഴ്ചവെച്ചു . കഴിഞ്ഞ 30 വർഷമായി കേസും കോടതിയുമൊക്കെയായി ഇവർ കഴിയുന്നു .
" തെക്ക് വടക്ക് " എന്ന ചിത്രത്തിലൂടെ കേസിൻ്റെ ഊരാക്കുടുക്കുകളുടെ ചുരുളുകൾ നിവർത്തുമ്പോൾ അസാധാരണ ബന്ധത്തിൻ്റെ കഥയാണിത് . ജീവിതവുമായി ബന്ധപ്പെട്ട കഥപാത്രങ്ങളെ ഏറെ അവതരിപ്പിച്ച് അംഗീകാരം നേടിയ വിനായകനും സുരാജ് വെഞ്ഞാറംമൂടുമാണ് മാധവനേയും ശങ്കുണ്ണിയേയുംഅവതരിപ്പിച്ചിരിക്കുന്നത്.
കോട്ടയം രമേഷ്,മെറിൻ ജോസ്, മെൽവിൻ ജി . ബാബു, ഷമീർഖാൻ, വിനീത് വിശ്വം, സ്നേഹാ ശീതൾ, മഞ്ജുശ്രീ , ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ, സിനു സാമുവേൽ പത്തനംതിട്ട എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
" നൻ പകൽ മയക്കം" എന്ന ചിത്രത്തിനു ശേഷം എസ്.ഹരീഷാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്." ഒടിയൻ" സിനിമയിലെ ഗാനങ്ങൾ രചിച്ച് ശ്രദ്ധേയയായ ലക്ഷ്മി ശ്രീകുമാറാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് .ആർ.ഡി.എക്സ് എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സാം സി.എസാണ് സംഗീത സംവിധായകൻ. വലിയ പെരുന്നാൾ കിസ്മത്ത്, ബിഡ്ജ്, തുടങ്ങിയ മികച്ച ചിത്രങ്ങൾക്കു ക്യാമറ ചലിപ്പിച്ച സുരേഷ് രാജനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - കിരൺ ദാസ്. പ്രൊഡക്ഷൻ ഡിസൈനർ രാഖിൽ. കോസ്റ്റ്വും ഡിസൈൻ അയിഷ സഫീർ സേഠ്.മേക്കപ്പ് അമൽ ചന്ദ്ര ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - വി ബോസ്, കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം, നിശ്ചല ഛായാഗ്രഹണം അനീഷ് അലോഷ്യസ്,ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ , പ്രൊഡക്ഷൻ എക്സിക്യട്ടീവ് ഷെമീജ് കൊയിലാണ്ടി.പ്രൊഡക്ഷൻ കൺട്രോളർ സജി ജോസഫ് , പി.ആർ. ഓ വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
അഞ്ജനാ വാർസിൻ്റെ ബാനറിൽ അഞ്ജനാ ഫിലിപ്പും, വി.എ. ശ്രീകുമാർ മേനോനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പെട്ടിയായി ഷമീർഖാനും , ഫ്രണ്ട് മാധവനായി മെൽവിൻ ജി ബാബുവും തിളങ്ങി .
No comments: