എത്രയോക്കെ സമ്പത്ത് നേടിയാലും കുടുംബത്തിൻ്റെ സമാധാനമാണ് ഏറ്റവും വലുതെന്ന സന്ദേശവുമായി ദുൽഖർ സൽമാൻ - വെങ്കി അറ്റ്ലൂരി ടീമിൻ്റെ " ലക്കി ഭാസ്കർ " .




Director: 

Venky Atluri


Genre :

Period Crime  Thriller 


Platform : 

Theatre  


Language : 

Telugu  - Dubbed in Malayalam 


Time :

150 minutes 40 seconds.


Rating : 

4  /  5


Saleem P. Chacko 

CpK DesK


ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന         തെലുങ്ക് ചിത്രമാണ്   " Lucky Baskhar " .മലയാളം , തമിഴ് , ഹിന്ദി ഭാഷകളിലും മൊഴിമാറ്റി ഈ ചിത്രം റിലീസ് ചെയ്തു. 


ഒരു സാധാരണ മനുഷ്യൻ്റെ ജീവത യാത്രയും അവൻ്റെ വിജയങ്ങളുമാണ് സിനിമയുടെ പ്രമേയം. 1990കളിലെ ഇന്ത്യൻ ഓഹരി വിപണി, ബാങ്കിംഗ് മേഖല എന്നിവയെ പിടിച്ച് കുലുക്കിയ ഹർഷദ്മേത്തഓഹരികുംഭകോണത്തിൻ്റെ സാമ്പത്തിക രംഗത്തിൻ്റെയും , ബാങ്കിംഗ് ഓഹരി വിപണിയുടെയും കെട്ടുപാടുകളും പ്രേക്ഷകർക്ക് മനസിലാക്കുന്ന തരത്തിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .


ദുൽഖർ സൽമാൻ ( ഭാസ്ക്കർ കുമാർ ) മീനാക്ഷി ചൗധരി ( ഭാസ്കറിൻ്റെ ഭാര്യ സുമതി ) , റാംകി ( ആൻ്റണി ) സൂര്യ ശ്രീനിവാസ് ( സന്ദീപ് ) , ഋതിക് (ഭാസ്കറിൻ്റെമകൻ)എന്നിവരോടൊപ്പം മാനസ ചൗധരി ,ഹൈപ്പർ ആദി , സച്ചിൻ ഖേദേക്കർ , പി. സായികുമാർ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് .


സിത്താര എൻ്റെർടെയ്ൻമെൻ്റ്സ് , ഫോർച്യൂൺ ഫോർ സിനിമ , ശ്രീകര സ്റ്റുഡിയോസ് എന്നി കമ്പനികളുടെ ബാനറിൽ സൂര്യ ദേവര നാഗവംശീ , സാഇ സൗജന്യ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . നവീൻ നൂലി എഡിറ്റിംഗും , ജി.വി. പ്രകാശ്കുമാർ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. വിവിധ സിനിമകളിലൂടെ ശ്രദ്ധേയനായ മലയാളി നിമിഷ് രവിയാണ് ഛായാഗ്രഹണം . ലുക്ക, സാറാസ് , കുറുപ്പ് ,  റോഷാക്ക് , കിംഗ് ഓഫ് കൊത്ത, ബസൂക്ക എന്നി ചിത്രങ്ങളുടെ ഛായാഗ്രഹനാണ് നിമിഷ് രവി .


നർമ്മവും നാടകവും സമന്വയിപ്പിക്കുന്ന സിനിമയാണിത് . മികച്ച ഫിനാൻസ് ത്രില്ലറും ബുദ്ധിപരമായ കഥ പറച്ചിൽ രീതിയും ഒന്നിക്കുന്ന ചിത്രം. ഇന്ത്യയിലെ സാധാരണ പൗരൻ്റെ സാമർത്ഥ്യവും ശക്തിയുമാണ് സിനിമ പറയുന്നത്.  ഭാസ്ക്കർ കുമാർ എന്ന ഉദ്യോഗസ്ഥൻ ഒരു തട്ടിപ്പുക്കാരനോ വഞ്ചിക്കുന്നവനോ ആണെന്ന് ഒരാൾക്കും തോന്നാതെ,കുടുംബത്തിന് വേണ്ടിയാണ് എല്ലാം ചെയ്യുന്നത് എന്ന് പ്രേക്ഷകർക്ക് തോന്നും .രണ്ടറ്റം കുട്ടി മുട്ടിക്കാൻ പാടുപെടുന്ന സാധാരണ ഇന്ത്യക്കാരൻ മാത്രമാണ് ഭാസ്ക്കർ കുമാർ എന്ന ആറായിരം രൂപ ശബളക്കാരനായബാങ്ക് ഉദ്യോഗസ്ഥൻ. 


സാധാരണക്കാരനെസംബന്ധിച്ചിടത്തോളം പണം ഉണ്ടാക്കിയാൽ മാത്രം പോര അതുണ്ടെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുക കൂടി ചെയ്താൽ മാത്രമെ മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുകയുള്ളു എന്ന പൊതു ചിത്രം പ്രമേയം ചൂണ്ടിക്കാട്ടുന്നു . 


മനോഹരമായ ജീ .വി പ്രകാശ് കുമാറിൻ്റെ പശ്ചാത്തല സംഗീതവും , നിമിഷ് രവിയുടെ ഛായാഗ്രഹണവും ഗംഭീരം . ദുൽഖർ സൽമാൻ്റെ വേറിട്ട പ്രകടനവുമായി വെങ്കി അറ്റ്ലൂരിയുടെ തകർപ്പൻ എൻ്റെർടെയ്നൈറാണ് " ലക്കി ഭാസ്ക്കർ " .



No comments:

Powered by Blogger.