" അർദ്ധരാത്രി "എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചു.
" അർദ്ധരാത്രി "എന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചു.
മസ്കറ്റ് മൂവി മേക്കേഴ്സിന്റെയും ഔറ മൂവിസിന്റെയും ബാനറിൽ നിസാമുദ്ദീൻ നാസർ രചന നടത്തി സംവിധാനം ചെയ്യുന്നചിത്രമാണിത്.എറണാകുളത്ത് മാടവന എന്ന പ്രദേശത്ത് ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഓട് മേഞ്ഞ പുരാതനമായ ഒരു വീട്ടിലായിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്.
കോ പ്രൊഡ്യൂസേഴ്സ് അൻവർ സാദത്ത്,സന്തോഷ് കുമാർ, ബിനു ക്രിസ്റ്റഫർ.ഡി ഒ പി. സുരേഷ് കൊച്ചിൻ. എഡിറ്റിംഗ്. ഉണ്ണികൃഷ്ണൻ. ലിറിക്സ് രാഹുൽരാജ്. സംഗീതം ധനുഷ് ഹരികുമാർ.ചീഫ് അസോസിയേറ്റ് ഡയറക്ടർ മണീസ് ദിവാകർ. അസോസിയറ്റ് ഡയറക്ടർ സജിഷ് ഫ്രാൻസിസ്. അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആര്യൻ ഉണ്ണി, ആര്യഘോഷ് കെ എസ്. ദേവ് പ്രഭു. കലാസംവിധാനം നാഥൻ മണ്ണൂർ .കോസ്ടുംസ് ഫിദ ഫാത്തിമ . മേക്കപ്പ് ഹെന്ന പർവീൻ. പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട് .പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി കൊല്ലം. പ്രൊഡക്ഷൻ മാനേജർ നൗസ ൽ നൗസ.സ്റ്റിൽസ് ശ്രീരാഗ് കെ വി. ഡിസൈൻസ് അതുൽ കോൾഡ് ബ്രൂ.
മമിത ബൈജു,അൻവർ സാദത്ത് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച സ്കൂൾ ഡയറി എന്ന ചിത്രത്തിന് ശേഷം അൻവർ സാദത്ത് നായകനായും ഡയാന ഹമീദ് നായികയായും എത്തുന്നു. ബിനു അടിമാലി, ചേർത്തല ജയൻ, നാരായണൻകുട്ടി, കലാഭവൻ റഹ്മാൻ,കാർത്തിക് ശങ്കർ, അജിത്കുമാർ ( ദൃശ്യംഫെയിം )ഷെജിൻ,രശ്മി അനിൽ എന്നിവരും മറ്റു താരങ്ങളും അഭിനയിക്കുന്നു.
പരസ്പരം കമിതാക്കളായ ദമ്പതികൾ ജീവിതത്തിൽ ഒത്തു ചേർന്നപ്പോൾ ഉണ്ടാകുന്നരസകരമായമുഹൂർത്തങ്ങളും, ഇവരുടെ സ്വരച്ചേർച്ച ഇല്ലായ്മയും ആണ് ചിത്രത്തിന് ഇതിവൃത്തം. ഹ്യൂമർ പശ്ചാത്തലത്തിൽ പറയുന്ന കുടുംബ ചിത്രമാണിത്.
പി ആർ ഒ എം കെ ഷെജിൻ.
No comments: