മലയാള ചലച്ചിത്ര നടൻ മോഹൻരാജ് ( കീരിക്കാടൻ ജോസ് ) ( 72 ) അന്തരിച്ചു .
മലയാള ചലച്ചിത്ര നടൻ മോഹൻരാജ് ( കീരിക്കാടൻ ജോസ് ) ( 72 ) അന്തരിച്ചു .
നടനും നിർമ്മാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം അറിയിച്ചത് . ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരം കുളത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം . മലയാളം തമിഴ് , തെലുങ്ക് സിനിമകളിൽ ശ്രദ്ധേയനായ മോഹൻ രാജിൻ്റെ വിയോഗം തെന്നിന്ത്യൻ സിനിമയിൽ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത് .
" കീരിടം " സിനിമയിലെ അതികായകനായ വില്ലൻ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ചു. ചെങ്കോൽ , നരസിംഹം , ഹലോ , മായാവി ,ചെപ്പ് കിലുക്കണ ചങ്ങാതി , രജപുത്രൻ , സ്റ്റാലിൻ ശിവദാസ് ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു . 1998 ൽ പുറത്തിറങ്ങിയ " മൂന്നാം മുറ " ആയിരുന്നു ആദ്യ ചിത്രം . 2022 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ " റോഷാക്കിലും " അഭിനയിച്ചു
ഭാര്യ : ഉഷ . മക്കൾ : ജെയ്ഷമ , കാവ്യ .
No comments: