ഓണം കളറാക്കാൻ കളർഫുൾ ഫാമിലി പോസ്റ്റർ പുറത്തുവിട്ട് എക്സ്ട്രാ ഡീസന്റ് ടീം (ED


 

ഓണം കളറാക്കാൻ കളർഫുൾ ഫാമിലി പോസ്റ്റർ പുറത്തുവിട്ട് എക്സ്ട്രാ ഡീസന്റ് ടീം (ED)


സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഉത്രാട ദിനത്തിൽ റിലീസായി. ഒരു ഹാപ്പി ഫാമിലി കുടുംബത്തിൽ മുഖ്യ  കഥാപാത്രങ്ങൾ ഒരുമിക്കുന്ന പോസ്റ്റർ പ്രേക്ഷകർക്ക് ഓണാശംസകൾ നേർന്നാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടത്.  


വിനയപ്രസാദ്‌, ശ്യാം മോഹൻ, ഗ്രേസ് ആന്റണി, സുധീർ കരമന,ദിൽന  എന്നിവരാണ്  ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.റാഫി, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.


ആഷിഫ് കക്കോടിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിനായക് ശശികുമാറും സുഹൈൽ എം കോയയുമാണ് വരികളെഴുതുന്നത്. 


ഇ.ഡി യുടെ കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി.ഓ.പി: ഷാരോൺ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്സ്: വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ.

No comments:

Powered by Blogger.