എൻ.ടി.ആർ ജൂനിയറിൻ്റെ " ദേവരാ : പാർട്ട് ഒന്ന് " ആക്ഷൻ ഡ്രാമ .




Director: 

Koratala Siva 


Genre :

Action Drama.


Platform :  

Theatre 


Language : 

Telugu Movie  dubbed in Malayalam.

 

Time :

178 Minutes 


Rating : 

3.75 /  5


Saleem P. Chacko 

CpK DesK .


കൊരട്ടാല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച് എൻ.ടി രാമറാവു ജൂനിയർ നായകനാകുന്ന "  Devara : Part 1 " തെലുങ്കിനു പുറമെ , ഹിന്ദി , തമിഴ് , കന്നഡ ,മലയാളം എന്നി ഭാഷകളിൽ പ്രദർശനത്തിന് എത്തി .


" ദേവരാ "  എന്ന പദം തീരദേശ സമൂഹങ്ങൾ ആദരിക്കുന്ന പുരുഷ ദൈവങ്ങളെ സൂചിപ്പിക്കുന്നു. മല നിരകളോട് ചേർന്നുള്ള തീരമേശ മേഖലകളിലെ " ദേവരാ " എന്ന നിഗൂഡ കഥാപാത്രത്തെയാണ് എൻ. ടി.ആർ ജൂനിയർ  അവതരിപ്പിക്കുന്നത് . സമുദ്രങ്ങൾ ഭരിക്കുന്ന ദേവരായുടെ കഥയാണിത് .ധൈര്യത്തിൻ്റെയും ഭയത്തിൻ്റെയും പശ്ചാത്തലത്തിൽ മനുഷ്യൻ്റെ പെരുമാറ്റം പര്യവേഷണം ചെയ്യുന്നു.  ദേവരയുടെ ലോകത്തെയും അതിൻ്റെ സങ്കീർണ്ണതകളെയുമാണ് സിനിമയുടെ പ്രമേയം പറയുന്നത്. 


എൻ.ടി രാമറാവു ജൂനിയർ ഡബിൾ റോളിൽ (ദേവരാ&വരാ) അഭിനയിക്കുന്നു.  സെയ്ഫ് അലി ഖാൻ ( ഭൈരവ ) , ജാൻവി കപൂർ ( തങ്കം ) , ശ്രുതി മറാത്തെ ( ദേവരായുടെ ഭാര്യ ) , സറീന വഹാബ് ( ദേവരായുടെ അമ്മ ) , തല്ലൂരി രാമേശ്വരി ( ജഗുല ) , പ്രകാശ് രാജ് ( സിങ്കപ്പ ) , ശ്രീകാന്ത് ( രായപ്പ ) , ഷൈൻ ടോം ചാക്കോ ( കോരാ ) , കലൈശൻ ( കുഞ്ചറിയ ) , മുരളി ശർമ്മ ( മുരുങ്ക ) , ചൈത്യ രാജ് ( ഭൈരവ യുടെ ഭാര്യ ) , അഭിമന്യൂ സിംഗ് ( ഡി. എസ്. പി തുളസി ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .നരേൻ , അജയ് , സോനാക്ഷി വർമ്മ തുടങ്ങിയവരും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു.


300 കോടി മുതൽ മുടക്കിൽ യുവസുധ ആർട്സും , എൻ.ടി.ആർ ആർട്ട്സും ചേർന്ന് നിമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ഡ്രാമ ചിത്രമാണിത് .


ആർ. രത്നവേലു ഛായാഗ്രഹണവും , എ . ശ്രീകർപ്രസാദ് എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും നിർവ്വഹിക്കുന്നു. സുധാകർ മിക്കിളിനേനി , കൊസരാജു , ഹരികൃഷ്ണ എന്നിവരാണ് നിർമ്മാണം . 178 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം .ചിത്രത്തിൻ്റെഡിജിറ്റൽവിതരണാവകാശം നെറ്റ്ഫ്ലിക്സ് 155 കോടി രൂപയ്ക്ക് സ്വന്തമാക്കി .


സംവിധായകൻ്റെ കഥപറച്ചിലെ പ്രതിഭയായ ജൂനിയർ എൻ. ടി. ആറിൻ്റെ സമാനതകളില്ലാത്ത അഭിനയമികവിൻ്റെ ശ്രദ്ധേയമായ പ്രകടനമാണ് ഈ സിനിമ . ശക്തി , വികാരം , നിത്യഹരിത സംഗീതം , ആക്ഷൻ എന്നിവയുടെ സമന്വയമാണ് " ദേവരാ " . അനിരുദ്ധ് രവിചന്ദറിൻ്റെ സംഗീതം മികച്ചതാണ് .


" ദേവരാ : പാർട്ട് 2 " തിയേറ്ററുകളിൽ എത്തും . 

No comments:

Powered by Blogger.