പ്രശസ്ത ക്യാമറമാനായ സിനു സിദ്ധാർത്ഥ് നായകൻ ആകുന്ന " ജീവൻ " എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും ഓഡിയോ ലോഞ്ചും നടന്നു.


 

പ്രശസ്ത ക്യാമറമാനായ സിനു സിദ്ധാർത്ഥ് നായകൻ ആകുന്ന " ജീവൻ " എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും ഓഡിയോ ലോഞ്ചും നടന്നു. 



സംവിധായകരായ ജിയോ ബേബി, അരുൺ ഗോപി,റോബിൻ തിരുമല, നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴി,നടൻമാരായ ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, നടി ആരാധ്യ ആൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടപ്പള്ളി വനിതാ തിയേറ്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്.





രചന സംവിധാനം. വിനോദ് നാരായണൻ. ഡി ഒ പി. സിനു സിദ്ധാർത്ഥ്. ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സുനിൽ പണിക്കർ,വിഷ്ണു വിജയൻ എന്നിവരാണ്. ലിറിക്സ് ഷിബു ചക്രവർത്തി, സംഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദർ. എഡിറ്റിംഗ് ബാബു രത്നം. ട്രെയിലർ കട്സ് ഡോൺ മാക്സ്. കോസ്റ്റ്യൂമർ വീണ അജി. മേക്കപ്പ് അനിൽ നേമം. ആർട്ട് ഡയറക്ടർ രജീഷ് കെ സൂര്യ. സ്റ്റിൽസ് ഹരി തിരുമല,ശാലു പേയാട്. ആക്ഷൻ കൊറിയോഗ്രാഫി ഡ്രാഗൺ ജിറോഷ്.കൊറിയോഗ്രാഫി ഡെന്നി പോൾ.പ്രൊഡക്ഷൻ കൺട്രോളർ ഷാജി ഒലവക്കോട്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി കൊല്ലം.


 ഒരു മദ്യപാനിയായ യുവാവിന്റെ വൈരുദ്ധ്യമാർന്ന ജീവിതശൈലിയാണ് ചിത്രം പറയുന്നത്. ജീവൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ സമ്പന്നമാർന്ന വസന്തകാലവും, ദുരന്ത നാളുകളിലെ കൈപ്പേറിയ അനുഭവങ്ങളും ചിത്രത്തിൽ വരച്ചുകാട്ടുന്നു. ജീവൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ സിനു സിദ്ധാർത്ഥ് അവതരിപ്പിക്കുന്നു. 


ഒരേസമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനേതാവായും ഡി യോ പി ആയും സിനു ചിത്രീകരണം പൂർത്തിയാക്കി.പ്രീതി ക്രിസ്റ്റീന പോൾ നായികയാവുന്നു. കായൽ എന്ന കഥാപാത്രത്തെയാണ് പ്രീതി അവതരിപ്പിക്കുന്നത്. മറ്റ് പ്രധാന അഭിനേതാക്കൾ. റൂബി ബാലൻ വിജയൻ, വിവിയ ശാന്ത്. നവോമി മനോജ്, സുഭാഷ് പന്തളം. കൂടാതെ വളരെ മർമ്മപ്രധാനമായ കഥാപാത്രത്തെ സുനിൽ പണിക്കർ അവതരിപ്പിച്ചിരിക്കുന്നു.


പി ആർ ഒ. എം കെ ഷെജിൻ.

No comments:

Powered by Blogger.