എം.എ നിഷാദിൻ്റെ " ഒരു അന്വേഷണത്തിൻ്റെ തുടക്കം "ടീമിൻ്റെ ഓണാശംസകൾ. നവംബറിൽ ചിത്രം തിയേറ്ററുകളിലേക്ക് .


 

 

എം.എ നിഷാദിൻ്റെ " ഒരു അന്വേഷണത്തിൻ്റെ തുടക്കം "ടീമിൻ്റെ ഓണാശംസകൾ. നവംബറിൽ ചിത്രം തിയേറ്ററുകളിലേക്ക് .


നടനും സംവിധായകനുമായ എം.എ. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  " ഒരു അന്വേഷണത്തിൻ്റെ തുടക്കം ". പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിൻ്റെ പ്രമേയം പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം. കുഞ്ഞിമൊയ്തീൻ്റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്


മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ച ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമ്മിക്കുന്നത്


വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ റെഷൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആൻ്റെണി, കോട്ടയം നസീർ, സാ സ്വികാ അനുമോൾ, , ശിവദാ ,ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ ബിജു സോപാനം , സ്മിനു സിജോ, പൊന്നമ്മ ബാബു,സന്ധ്യാ മനോജ്, എയ്ഞ്ചലീനാ ഏബ്രഹാം, ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, ജയകുമാർ, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, ഗുണ്ടുകാട്സാബു സുന്ദരപാണ്ഡ്യൻ , രാജേഷ് അമ്പലപ്പുഴ അനീഷ് ഗോപാൽ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ആർ.ജെ. മുരുകൻ എന്നിവർക്കൊപ്പം എം.എ.നിഷാദും പ്രധാന വേഷത്തിലെത്തുന്നു


ഗാനങ്ങൾ പ്രഭാവർമ്മ, ബി.കെ ഹരിനാരായണൻ, പളനി ഭാരതി, സംഗീതം - എം .ജയചന്ദ്രൻ. ഛായാഗ്രഹണം - വിവേക് മേനോൻ, എഡിറ്റിംഗ് - ജോൺകുട്ടി,പ്രൊഡക്ഷൻ ഡി സൈനർ-ഗിരീഷ് മേനോൻ. കലാസംവിധാനം - ദേവൻ കൊടുങ്ങല്ലൂർ,മേക്കപ്പ് - റോണക്സ് സേവ്യർ,കോസ്റ്റ്യം ഡിസൈൻ - സമീറ സനീഷ്,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് രമേഷ് അമ്മനാഥ്. ഷമീർ സലാം.പ്രൊഡക്ഷൻ മാനേജേഴ്സ് - സുജിത്.വി.സുഗതൻ, ശ്രീശൻ ഏരിമല പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി , പി.ആർ.ഓ - വാഴൂർ ജോസ്, ഏ.എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


സലിം പി. ചാക്കോ .

No comments:

Powered by Blogger.