കോമഡിയും ആക്ഷനും ചേർന്ന " BAD BOYZ "


 


Director: 

Omar  .


Genre :

Action, Comedy .


Platform :  

Theatre .


Language : 

Malayalam  


Time :

150 minutes 45 Seconds .


Rating : 

3.25 / 5


Saleem P. Chacko 

CpK DesK .


റഹ്മാൻ , ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ  മുഖ്യ വേഷങ്ങളിൽ അവതരിപ്പിക്കുന്ന അബാം മൂവിസിൻ്റെ പതിനഞ്ചാമത് ചിത്രമാണ്  " BAD BOYZ " . ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം ഒമറാണ് സംവിധാനം ചെയ്തിരിക്കുന്നത്. 


ദിശാബോധമില്ലാത്ത വ്യക്തിയാണ് ആൻ്റപ്പൻ .ആൻ്റപ്പൻകുറ്റകൃത്യങ്ങളുടെ അപകടകരമായ ലോകത്തിലേക്ക് മടങ്ങി സ്വയം ഗുണ്ടയായി മാറുന്നു . ആൻ്റപ്പൻ്റെ ഈ നീക്കത്തെ തുടർന്ന് നടക്കുന്നകാര്യങ്ങൾകോമഡിയുടെയും ആക്ഷൻ്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് 🅱🅰🅳🅱🅾🆈🆉 .


കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം E4 എൻ്റെർടെയ്ൻമെൻ്റ്  തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .


ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, മല്ലിക സുകുമാരൻ, അരാദ്ധ്യ ആൻ , അജു വർഗ്ഗീസ് ,സൈജു കുറുപ്പ് , ബാല , അജയ് വാസുദേവ്  തുടങ്ങിയവരാണ് മറ്റ് താരങ്ങൾ .


അഡാർ ലൗ എന്ന ഒമർ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് . ഒമറിൻ്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്ലെമി എബ്രഹാം എന്നിവരാണ്എക്സിക്യൂട്ടീവ്പ്രൊഡ്യൂസേഴ്സ്, മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.