ആവേശം വാനോളമാക്കി ദളപതി 69 : സംവിധാനം എച്ച്.വിനോദ് ,സംഗീത സംവിധാനം അനിരുദ്ധ്, നിർമ്മാണം കെ.വി.എൻ. പ്രൊഡക്ഷൻസ്



ആവേശം വാനോളമാക്കി ദളപതി 69 : സംവിധാനം എച്ച്.വിനോദ് ,സംഗീത സംവിധാനം അനിരുദ്ധ്, നിർമ്മാണം കെ.വി.എൻ. പ്രൊഡക്ഷൻസ് 


സിനിമാ ജീവിതത്തിലൂടെ പ്രേക്ഷകരെ തന്റെ ജീവനും ജീവിതവുയി ചേർത്ത് നിർത്തിയ ദളപതി വിജയ് അഭിനയിക്കുന്ന 69 മത് ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം കെ.വി.എൻ പ്രൊഡക്ഷൻ പ്രഖ്യാപിച്ചു. ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച വിജയ് എന്ന താരവും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ എച്ച്. വിനോദും സൗത്ത് ഇന്ത്യൻ സംഗീത സംവിധാനത്തിലെ മാന്ത്രികൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കും.


ഇലക്ട്രിഫൈയിങ്  പ്രകടനങ്ങിലൂടെ തന്റെ ചിത്രങ്ങളിൽ പ്രേക്ഷക പ്രശംസയും ലോകമെമ്പാടും ആരാധകവൃന്ദവുമുള്ള വിജയ് സാർ അതുല്യ അവതാരത്തിൽ കാണപ്പെടുമെന്നു പ്രൊഡക്ഷൻ ഹൗസ് വ്യ്കതമാക്കുന്നു. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69ന്റെ നിർമ്മാണം. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും. ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച വിജയ് സാറിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. ബ്ലോക്ക് ബസ്റ്റർ ദളപതി വിജയ് ചിത്രം ലിയോക്ക് ശേഷം പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ കേരള പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്നത്.

No comments:

Powered by Blogger.