സാമൂഹിക അടിച്ചമർത്തലിൻ്റെയും അത്യാഗ്രഹത്തിൻ്റെയും സ്വയം ഉറപ്പിന്റെയും അതിശയകരമായ നേർകാഴ്ചയാണ് : തങ്കലാൻ .




Director: 

Pa  Ranjith .


Genre :

Action Adventure. 


Platform :  

Theatre .


Language : 

Tamil 


Time :

151 minutes 37 Seconds .


Rating : 

4.25  /  5 .


പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് " തങ്കലാൻ " ' ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രം കൂടിയാണ്  " തങ്കലാൻ " .


വിക്രം ( തങ്കലാൻ ) , മാളവിക മേനോൻ ( ആരതി ) , പാർവ്വതി തിരുവോത്ത് ( മുനിയമ്മ ) , പശുപതി ( ഗങ്കുപട്ടർ ) , ഡാനിയേൽ കാൽടാഗിറോൺ ( ക്ലമൻ്റ്)എന്നിവരോടൊപ്പംഹരികൃഷ്ണൻ അൻപുദുരെ, വേട്ടായി മുത്തു കുമാർ ,  സബിഹുള്ള ഷഹ്റാനി, സെൽവ, വിക്കി, ശരണ്യ , ധർഷിണി , ആകാശ് കുമാർ , കൃഷ് ഹാസൻ , അർജുൻ അൻബുദൻ , സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഒരു ഭൂവുടമ വഞ്ചനയിലുടെ തൻ്റെ ഭൂമി തട്ടിയെടുക്കുമ്പോൾ , ഗ്രോത്രവർഗ്ഗ ക്കാരനായ തങ്കലാൻ ബ്രിട്ടിഷ് പര്യവേഷകൻ ക്ലമൻ്റിനൊടൊപ്പം സ്വർണ്ണം നേടി ആരതി എന്ന ആത്മ  യോദ്ധാവ് കാത്ത് സൂക്ഷിച്ചതായി വിശ്വസിക്കപ്പെടുന്ന കോലാർ പ്രദേശത്ത് പോകുന്നു. തൻ്റെ മുഴുവൻ ഗ്രോത്രത്തിൻ്റെയും ജീവിതം മാറ്റി മാറിയ്ക്കാൻ തങ്കലാന് കഴിയുമോ? ഇതാണ് സിനിമയുടെ പ്രമേയം .


അഴകിയ പെരിയവൻ , തമിഴ് പ്രഭ എന്നിവർ രചനയും , ജി.വി. പ്രകാശ്കുമാർ സംഗീതവും , കിഷോർകുമാർ ഛായാഗ്രഹണവും , സെൽവ ആർ.കെ എഡിറ്റംഗും , ഏഗൻ ഏകാംബരം കോസ്റ്റ്യൂമും , ബൽദേവ് വർമ്മ മേക്കപ്പും , എസ്. എൻ മുർത്തി കലാസംവിധാനവും നിർവ്വഹിക്കുന്നു. ആക്ഷൻ കോറിയോ ഗ്രാഫി സാം ആണ് ഒരുക്കിയിരിക്കുന്നത് .


നീലം പ്രൊഡക്ഷൻസിൻ്റെയും സ്റ്റുഡിയോ ഗ്രീസിൻ്റെയും ബാനറിൽ കെ. ഇ ഞ്ജാനവേൽരാജയും ദേശപാണ്ഡെയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ശ്രീഗോകുലം മൂവിസാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം എത്തിച്ചിരിക്കുന്നത് .


ഈ സിനിമയിലുടെ പാ രഞ്ജിത്ത് മനുഷ്യൻ്റെ അത്യാഗ്രഹം, സാമൂഹിക അടിച്ചർത്തൽ , സ്വയം ഉറപ്പിക്കൽ തുടങ്ങിയ കാഴ്ചകളാണ് പ്രേക്ഷകൻ്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് . ഈ സിനിമയിലെ  ദൃശങ്ങളും ത്രീവ്രമായ നാടകീയതയും നമ്മെ ബോദ്ധ്യ പ്പെടുത്തുന്നു . പുരാണവും വ്യക്തി പരവും സാമൂഹികവും ഇതിനിടയിൽ തങ്കലാൻ്റെയും അവൻ്റെ ഗ്രോത്ര വർഗ്ഗക്കാരുടെയും ലളിതമായ ജീവിതം പകർത്തുന്ന ആർദ്രത കൊണ്ട് ചില നിമിഷങ്ങൾ പ്രേക്ഷകന് സമ്മാനിക്കുന്നു. " കിഴക്ക് വെളുത്തു വന്നേ ..... " എന്ന ഗാനം ശ്രദ്ധേയമായി.


വിക്രമിൻ്റെ വേറിട്ട അഭിനയമാണ് സിനിമയുടെ ഹൈലൈറ്റാണ് . പാർവ്വതി തിരുവോത്ത് , മാളവിക മേനോൻ , പശുപതി എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. തങ്കലാൻ്റെ തലയ്ക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അവസാന രംഗങ്ങളിലെ മാജിക്കൽ റിയലിസം പ്രേക്ഷകനെ അൽഭുതപ്പെടുത്തുന്നു .


" സവർണ്ണ പുരോഹിതകർക്ക് നൽകിയ നിലം തിരികെ എനിക്ക് വേണം " : തങ്കലാൻ .





No comments:

Powered by Blogger.