ജീത്തു ജോസഫിൻ്റെ " നുണക്കുഴി "
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് " നുണക്കുഴി "
നിഖില വിമൽ ( എബി റിമി ) , ഗ്രേസ് ആൻ്റണി ( രശ്മിത രഞ്ജിത്ത് ) , സിദ്ദിഖ് ( സെയിൽ ടാക്സ് കമ്മീഷണർ ഭാമകൃഷ്ണൻ ) , മനോജ് കെ. ജയൻ ( നടൻ സുന്ദരനാഥൻ ) , അൽത്താഫ് സലിം ( തിരക്കഥാകൃത്ത് നവീൻ ) , ബിനു പപ്പു ( നിർമ്മാതാവ് സാഗരൻ ചാമക്കാല ) , ബൈജു സന്തോഷ് ( സി.ഐ എബ്രഹാം തരകൻ) , അസീസ് നെടുമങ്ങാട് ( സി.പി.ഒ സന്തോഷ് ) , അജു വർഗ്ഗീസ് ( രഞ്ജിത്ത് ) , സൈജുകുറുപ്പ് ( ഡോ. ജയദേവൻ ) , സ്വാസിക ( മായ ) , ലെന ( എബി സഖിറായുടെ അമ്മ ) , സെൽവരാജ് ( സി. പി. ഓ സദാനന്ദൻ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്.
ഒരു നുണയെ മറയ്ക്കാൻ നുണകളായ നുണകളൊക്കെ പറഞ്ഞ് കുഴിൽ ചാടുന്ന റോയി സഖറിയാ പുഴിക്കുന്നേലിൻ്റെ കഥയാണിത് .
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, ബാക്ക്ഗ്രൗണ്ട് സ്കോർ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താൻ & വിഷ്ണു ശ്യാം,എഡിറ്റർ - വിനായക് വി എസ്, വരികൾ - വിനായക് ശശികുമാർ, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈൻ -സിനോയ് ജോസഫ്, മേക്ക് അപ് - അമൽ ചന്ദ്രൻ, രതീഷ് വിജയൻ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കണ്ട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്റ്റേഴ്സ് - സോണി ജി സോളമൻ, അമരേഷ് കുമാർ തുടങ്ങിയവരാണ് അണിയറശിൽപ്പികൾ . ആശിർവാദ് സിനിമാസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ചിത്രം . കോമഡിരംഗങ്ങൾ പലതും കണ്ടുമടുത്തതാണ് .
No comments: