റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ട് ട്രൈലെർ പുറത്ത് .


 

റാം പൊത്തിനേനി- പുരി ജഗനാഥ് ചിത്രം ഡബിൾ സ്മാർട്ട് ട്രൈലെർ പുറത്ത് .


https://youtu.be/L6C9RIEi__I?si=a96Ys9-YbQ7l-Yxm


തെലുങ്ക് സൂപ്പർ താരം റാം പൊത്തിനേനിയെ നായകനാക്കി തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് രചിച്ചു സംവിധാനം ചെയ്ത ഡബിൾ സ്മാർട്ടിന്റെ ട്രൈലെർ പുറത്ത്. മെഗാ മാസ്സ് ആക്ഷൻ ചിത്രമായി ഒരുക്കിയിരിക്കുന്ന ഡബിൾ സ്മാർട്ടിന്റെ ട്രൈലെർ ലോഞ്ച് ചെയ്തത് വിശാഖപട്ടണത്തിലെ ഗുരജാഡ കലാക്ഷേത്രത്തിൽ വെച്ച് നടന്ന വമ്പൻ ചടങ്ങിലാണ്. വലിയ കാൻവാസിൽ ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. കാവ്യാ ഥാപ്പർ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ വില്ലനായി അഭിനയിച്ചിരിക്കുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ്‌. ട്രെയിലറിന് മുൻപ് പ്രേക്ഷകരുടെ മുന്നിലെത്തിയ ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. മണി ശർമയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.


'സ്റ്റെപ് മാർ', 'മാർ മുന്താ ചോട് ചിന്ട' എന്നീ ഡാൻസ് നമ്പറുകളും, 'ക്യാ ലഫ്ഡ' എന്ന പ്രണയ ഗാനവുമാണ് ഇതിനോടകം റിലീസ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി മാറിയത്. ഈ വർഷം ഓഗസ്റ്റ് 15-നാണ് ആഗോള റിലീസായി ഡബിൾ സ്മാർട്ട് പ്രേക്ഷകരുടെ മുന്നിലെത്തുക. റാം പൊത്തിനേനി, കാവ്യാ ഥാപ്പർ, സഞ്ജയ് ദത്ത് എന്നിവരെ കൂടാതെ ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ മെഗാ ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് പുരി കണക്ട്സിന്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ്. സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഡബിൾ സ്മാർട്ട് വെള്ളിത്തിരയിലെത്തുക.


ജോണി ഷൈഖ് പ്രൊഡക്ഷൻ ഡിസൈനറായ ഈ ചിത്രത്തിന് വേണ്ടി വിഎഫ്എക്സ് ഒരുക്കിയത് അനിൽ പടൂരി, സംഘട്ടനം ചിട്ടപ്പെടുത്തിയത് കെച്ച ഖംപഖഡീ , റിയൽ സതീഷ്, സൗണ്ട് ഡിസൈനർ-ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്ടർ ജിതേൻ ശർമ, സിഇഒ- വിഷ്ണു റെഡ്‌ഡി, വേൾഡ് വൈഡ് റിലീസ്- പ്രൈം ഷോ എന്റർടൈൻമെന്റ്, ഓൺലൈൻ ആൻഡ് കോ എഡിറ്റർ- സന്തോഷ് നൂസില്ല, മാർക്കറ്റിങ്- മനോജ് വള്ളുരി, ഡിജിറ്റൽ ഏജൻസി- ഹാഷ്ടാഗ് മീഡിയ എന്നിവരാണ്. പിആർഒ ശബരി

No comments:

Powered by Blogger.