" ക്രെഡിറ്റ് സ്കോർ "ചിത്രീകരണം ആരംഭിച്ചു.



" ക്രെഡിറ്റ് സ്കോർ "ചിത്രീകരണം ആരംഭിച്ചു. 


കന്നഡത്തിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായഇമോഷൻസ്  ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ ' നിർമ്മിക്കുന്ന ചിത്രമാണ്ക്രെഡിറ്റ് സ്ക്കോർ .


ഈ ചിത്രം പ്രശസ്തസംവിധായകനായ ദീപുകരുണാകരൻ്റെനേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ്  നിർമ്മിക്കുന്നത്. കെ.എം.ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിതത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് പതിനേഴ് ശനിയാഴ്ച (ചിങ്ങം ഒന്ന്)  തിരുവനന്തപുരത്ത് ആരംഭിച്ചു.








നെട്ടയത്തെ ഒരിടത്തരം വീട്ടിലാൽ ശ്രീനാഥ് ഭാസിയുടെ മാതാവ് ശശികലാ ഭാസി സ്വിച്ചോൺ കർമ്മവും പിതാവ് ശ ഭാസി രവീന്ദ്രൻ  ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.


ആദ്യരംഗത്തിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി ,മാലപാർവ്വതി,സോഹൻ സീനുലാൽ എന്നിവർ അഭിനയിച്ചു. ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം. തികഞ്ഞസറ്റയറായിഅവതരിപ്പിക്കുന്ന ഈചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി  സോഹൻ സീനുലാൽ, ചാന്ദ്നി എന്നിവരാണ്. ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.


സംഭാഷണം - അർജുൻ' ടി. സത്യനാഥ്. ഛായാഗ്രഹണം: പ്രദീപ് നായർ എഡിറ്റിംഗ്‌ - സോബിൻ.കെ.സോമൻ കലാസംവിധാനം. - ത്യാഗു തവനൂർ മേക്കപ്പ് - പ്രദീപ് വിതുര:കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺക്രിയേറ്റീവ് ഹെഡ് - ശരത് വിനായക് .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ. കോ - ഡയറക്ടർ - സാംജി. ആൻ്റെണി ലൈൻ പ്രൊഡ്യൂസർ - ദീപു കരുണാകരൻ.കോ- പ്രൊഡ്യൂസർ വിക്രംശങ്കർ,എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - വിജയ്.ജി.എസ്. പ്രൊജക്റ്റ് ഡിസൈൻ - മുരുകൻ.എസ്.


വാഴൂർ ജോസ്.

No comments:

Powered by Blogger.