ധ്യാൻ ശ്രീനിവാസൻ-വിന്റേഷ് ചിത്രം 'സൂപ്പർ സിന്ദഗി' ! സെക്കൻഡ് സോങ്ങ് 'പുതുസാ കൊടിയേ' പുറത്തുവിട്ടു.
ധ്യാൻ ശ്രീനിവാസൻ-വിന്റേഷ് ചിത്രം 'സൂപ്പർ സിന്ദഗി' ! സെക്കൻഡ് സോങ്ങ് 'പുതുസാ കൊടിയേ' പുറത്തുവിട്ടു.
https://youtu.be/3c1Q9e9x_kM?si=ZJUaVMZCW4imUyWe
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന 'സൂപ്പർ സിന്ദഗി'യിലെ രണ്ടാമത്തെ ഗാനമായ 'പുതുസാ കൊടിയേ' റിലീസ് ചെയ്തു. മുത്തമിൽ സെൽവൻ വരികൾ രചിച്ച ഗാനം ആന്റണി ദാസനാണ് ആലപിച്ചിരിക്കുന്നത്. സൂരജ് എസ് കുറുപ്പിന്റെതാണ് സംഗീതം. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഓഗസ്റ്റ് 9 മുതൽ ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ കന്നഡ വിതരണാവകാശം രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് സ്വന്തമാക്കി.
കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച 'സൂപ്പർ സിന്ദഗി'യുടെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആർ ഉം ചേർന്നാണ് തയ്യാറാക്കിയത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷണം. ധ്യാൻ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് പാർവതി നായർ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരാണ്.
ചിത്രത്തിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് സൂരജ് എസ് കുറുപ്പ് സംഗീതം പകർന്ന ഗാനം ഗൗരി ലക്ഷ്മിയാണ് ആലപിച്ചത്. ഗാനമിപ്പോഴും ഗാനം യു ട്യൂബ് ട്രെൻഡിങ്ങിലാണ്.
ഛായാഗ്രഹണം: എൽദൊ ഐസക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്സ്: പിസി വിഷ്ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുർ, മേക്കപ്പ്: അരുൺ ആയുർ, കോറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫീസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി.
No comments: