വിജയ് ആൻ്റണിയുടെ " മഴൈ പിടിക്കാത്ത മനിതൻ " .



Director: 

Vijay Milton . 


Genre :

Action Drama


Platform :  

Theatre .


Language : 

Tamil 


Time :

138 minutes 33 Seconds .


Rating : 

3.25 / 5

 

വിജയ് ആൻ്റണിയുടെ " മഴൈ പിടിക്കാത്ത മനിതൻ " .


 "പിച്ചക്കാരൻ 2 "എന്ന് ചിത്രത്തിന് ശേഷംവിജയ്ആന്റണിനായകനാകുന്ന ആക്ഷൻ ചിത്രമാണ്  "മഴൈ പിടിക്കാത്ത മനിതൻ " വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത് .


വിജയ് ആൻ്റണി , മേഘ അകാശ് , സത്യരാജ് , ശരണ്യ പൊൻവർണ്ണൻ , മുരളി ശർമ്മ , ആർ ശരത്കുമാർ, തലൈവാസൽ വിജയ് , സുരീന്ദ്രർ ഠാക്കൂർ , ധനഞ്ജയ , പ്യഥി അംബാർ എന്നിവർ വിവധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഇൻഫിലിറ്റി ഫിലിംസ് കമൽബോറ,ഡി ലളിത, ബി പ്രദീപ്, പങ്കജ്ബോറ എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് മിൽട്ടൺ നിർവ്വഹിക്കുന്നു. ജാഗ്വർ സ്റ്റുഡിയോസിനു വേണ്ടി ബി. വിനോദ്ജയിൻസൻഹസ്റ്റുഡിയോസിനു വേണ്ടി ഷാനു പരപ്പങ്ങാടി എന്നിവർ ചേർന്ന് "മഴൈ പിടിക്കാത്തമനിതൻ " തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു. കേരള പി ആർ ഒ-എ എസ് ദിനേശ്.


സലിം ( വിജയ് ആൻ്റണി ) രഹസ്യ ഏജൻ്റ് സേനയുടെ ഭാഗമാണ് . പ്രത്യാക്രമണ വേളയിൽ ഭാര്യയെ സലീമിന് നഷ്ടപ്പെടുന്നു . ഈ സംഭവം മഴയുള്ളപ്പോഴാണ് നടക്കുന്നത് . അതാണ് ടൈറ്റിലിന് കാരണം . തൻ്റെ സഹപ്രവർത്തകൻ ( ശരത്കുമാർ ) പുതിയ ജീവിതം ആരംഭിക്കാനായി സലീമിനെ ആൻഡമാൻ ദ്വീപിൽ എത്തിക്കുന്നു. അവിടെ വെച്ച് ഹോട്ടൽ നടത്തുന്ന കുടുംബവുമായി സലീം പരിയപ്പെടുന്നു . പലിശക്കാരനായ ഡാലിയെ ( ഡാലി ധനഞ്ജയ് ) സലിമിന് നേരിടേണ്ടിവരുന്നു .


മഴ പിടിക്കാത്ത മനിതൻ്റെ ലോകത്ത് നിന്നുള്ളകഥാപാത്രങ്ങൾയഥാർത്യത്തിൽ നിന്ന് അകന്ന ഒരു ജീവിതം നയിക്കുന്നതിനായി ആരും പിൻമാറുന്നില്ല .


ക്ലൈമാക്സിൽ സലീം നന്മതിന്മകളെ ക്കുറിച്ച് പ്രഭാഷണം നടത്തുബോഴാണ് ഡാനി തൻ്റെ തെറ്റുകൾ തിരിച്ചറിയുന്നത്. നല്ല മനസുള്ള മനുഷ്യനായി മാറാൻ ഓരോ തെമ്മാടിയ്ക്കും ഒരു പ്രസംഗം മതിയെങ്കിൽ .....എന്തിനാണ് ആക്ഷൻ ത്രില്ലർ സിനിമകളുടെ ആവശ്യം ?


No comments:

Powered by Blogger.