സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്‍ ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിമാരായി. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സംവിധായകൻ ബ്ലസ്സിയാണ്.

മികച്ച ചിത്രം 

കാതല്‍ (സംവിധാനം ജിയോ ബേബി)

മികച്ച രണ്ടാമത്തെ ചിത്രം 

ഇരട്ട (സംവിധാനം രോഹിത്)

മികച്ച സംവിധായകൻ 

ബ്ലസ്സി (ആടുജീവിതം)

മികച്ച നടൻ 

പൃഥ്വിരാജ് (ആടുജീവിതം)

മികച്ച നടി

ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രൻ (തടവ്)

മികച്ച സ്വഭാവ നടൻ

വിജയരാഘവൻ (പൂക്കാലം)

മികച്ച സ്വഭാവ നടി 

ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ)

മികച്ച കഥാകൃത്ത് 

ആദര്‍ശ് സുകുമാരൻ (കാതല്‍)

മികച്ച ഛായാഗ്രാഹണം 

സുനില്‍ കെ എസ് (ആടുജീവിതം)

മികച്ച തിരക്കഥാകൃത്ത് 

രോഹിത് (ഇരട്ട)

മികച്ച അവലംബിത തിരക്കഥ

ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക്.

മികച്ച ഗാനരചയിതാവ് 

ഹരീഷ് മോഹൻ (ചാവേര്‍)

മികച്ച സംഗീത സംവിധാനം (ഗാനം)

ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍)

മികച്ച സംഗീത സംവിധായകൻ

മാത്യൂസ് പുളിക്കല്‍ (കാതല്‍)

മികച്ച പിന്നണി ഗായകൻ 

വിദ്യാധരൻ മാസ്റ്റര്‍

മികച്ച ശബ്‍ദരൂപ കല്‍പന

ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്)

മികച്ച ശബ്‍ദമിശ്രണം

റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം)

മേക്കപ്പ് ആര്‍ടിസ്റ്റ്

രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം)

വസ്‍ത്രാലങ്കാരം

ഫെബിന (ഓ ബേബി)

കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം

ആടുജീവിതം (സംവിധാനം ബ്ലെസ്സി)

മികച്ച നവാഗത സംവിധായകൻ 

ഫാസില്‍ റസാഖ് (തടവ്)

മികച്ച സിനിമയ്‍ക്കുള്ള ജൂറി പുരസ്‍കാരം

ഗഗനചാരി

മികച്ച നടനുള്ള ജൂറി പരാമര്‍ശം

കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍)

മികച്ച ചലച്ചിത്ര ഗ്രന്ഥം

ചലച്ചിത്ര ഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍)

No comments:

Powered by Blogger.