പ്രശസ്ത നർത്തകി യാമിനി കൃഷ്‌ണമൂർത്തി ( 84 ) അന്തരിച്ചു.
പ്രശസ്ത നർത്തകി യാമിനി കൃഷ്‌ണമൂർത്തി (84 ) അന്തരിച്ചു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം
ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്തരൂപങ്ങളിൽ പ്രഗൽഭയാണ്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ 1940 ഡിസംബർ 20-ന് ജനനം. ഒരു കൃഷ്ണാഷ്ടമി ദിവസം രാത്രിയാണ് ജനിച്ചത്. അതിനാൽ യാമിനി പൂർണതിലക എന്നായിരുന്നു നാമകരണം ചെയ്തത്. തമിഴ്‌നാട്ടിലെ ചിദംബരത്താണ് വളർന്നത്.
1957ൽ മദ്രാസിലാണ് അരങ്ങേറ്റം കുറിച്ചത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തെ ആസ്ഥാന നർത്തകി എന്നബഹുമതിലഭിച്ചു.ന്യൂഡൽഹിയിലെ ഹോസ്‌കാസിൽ യുവ നർത്തകർക്കായി യാമിനി സ്‌കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ സ്ഥാപനം നടത്തുന്നുണ്ട്.1968ൽ പദ്മശ്രി ലഭിച്ചു
2001ൽ പദ്മ ഭൂഷൺ,2016ൽ പദ്മ വിഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
പ്രശ്സ്ത നർത്തകി യാമിനി കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ ഡോ . നീനാപ്രസാദ് അനുശോചനം രേഖപ്പെടുത്തി .
No comments: