മഹാനടനത്തിൻ്റെ 53 വർഷങ്ങൾ .


 

മഹാനടനത്തിൻ്റെ 53 വർഷങ്ങൾ .


ഇന്ന് ( ആഗസ്റ്റ്  ആറ്)  സിനിമയിൽ 53 വർഷം പിന്നിടുകയാണ്  മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടി.


52 വർഷങ്ങൾക്ക് മുൻപ് 1971  ഓഗസ്റ്റ് ആറാം തിയ്യതിയാണ് മമ്മൂട്ടി എന്ന നടൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്നചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. 


മുഹമ്മദ്കുട്ടി പനപ്പറമ്പിൽ ഇസ്മയിൽ എന്ന മമ്മൂട്ടി 1951 സെപ്റ്റംബർ ഏഴിന്  കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. പിതാവ് ഇസ്മയിലും, അമ്മ ഫാത്തിമയും ആണ്. ഇബ്രഹാംക്കുട്ടി, സഖറിയാ, അമീന ,സൗദ, ഷഫീന എന്നിവർസഹോദരങ്ങളുമാണ്. 


പ്രാഥമിക വിദ്യാഭ്യാസം കോട്ടയം കുലശേഖരമംഗലം സർക്കാർ ഹൈസ്ക്കൂളിലും, പ്രീ - യൂണിവേഴ്സിറ്റി ( പ്രി.ഡി .ഗ്രി ) തേവര സേക്രട്ട് ഹാർട്ട് കോളേജിലും  ആയിരുന്നു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും, ഏറണാകുളം സർക്കാർ ലോ കോളേജിൽനിന്ന്എൽ.എൽ.ബിയും നേടി. മഞ്ചേരി കോടതിയിൽ രണ്ടു വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1979ൽ സുൽഫത്തിനെ വിവാഹം കഴിച്ചു. 1982ൽ സുറുമിയും , 1986ൽ നടൻ ദുൽഖർ സൽമാനും ജനിച്ചു. ഇളയ സഹോദരൻ ഇബ്രാഹിംക്കുട്ടി സിനിമകളിലും ടി.വി. സീരിയലുകളിലും അഭിനയിച്ച് വരുന്നു. ഇദ്ദേഹത്തിൻ്റെ മകൻ മഖ്ബൂൽ സൽമാനും സിനിമകളിൽ സജീവമാണ്.  


1980 ൽ വിൽക്കാനുണ്ട് സ്വപ്നങ്ങൾ " എന്ന സിനിമയിലാണ്ആണ് പ്രധാന വേഷം .എം ടി. വാസുദേവൻ നായരുടെ രചനയിൽ പി.ജി. വിശ്വംഭരനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. 1980 ൽ പുറത്തിറങ്ങിയ കെ.ജി.ജോർജ്ജ് സംവിധാനം ചെയ്ത "മേള " യിൽ  മികച്ച വേഷമാണ് ലഭിച്ചത്. സ്ഫോടനം ,മുന്നേറ്റം, അഹിംസ, യവനിക ,പടയോട്ടം എന്നി സിനിമകളിൽ അഭിനയിച്ചു. 1982 മുതൽ 1987 വരെയുള്ള അഞ്ച് വർഷം നൂറ്റി അൻപതിൽപരം സിനിമകളിലും 1986 ൽ 35ൽ പരം സിനിമകളിലും അഭിനയിച്ചു. 


മമ്മൂട്ടിയുടെ ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് ജോഷിയുടെ " ന്യൂ ഡെൽഹി ". തുടർന്ന് സിബി മലയിലിൻ്റെ തനിയാവർത്തനവും. 1988ൽ ഒരു സിബിഐ ഡയറിക്കുറുപ്പ് , 1989ൽ ജാഗ്രത, 2004ൽ സേതുരാമ അയ്യർ സി ബി.ഐ., ഐ.വി. ശശിയുടെ അക്ഷരങ്ങൾ ,ഹരികുമാറിൻ്റെ സുകൃതവും പ്രേക്ഷക ശ്രദ്ധ നേടി. 


മലയാള ഭാഷയിൽ പ്രധാനമായി അഭിനയിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക് ,കന്നഡ ,ഹിന്ദി ,ഇംഗ്ലീഷ് ഭാഷകളിലായി നാനൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ആദ്യകാല സിനിമകളിൽ സജിൻ എന്ന പേരാണ് ആദ്യം ഉപയോഗിച്ചത്. 


ഒരു വടക്കൻ വീരഗാഥ ( ഹരിഹരൻ ) ,മൃഗയ ( ഐ.വി.ശശി ) ,അമരം ( ഭരതൻ ) ,അനന്തരം, മതിലുകൾ, വിധേയൻ )  ( അടൂർ ഗോപാലകൃഷ്‌ണൻ ), പൊന്തൻമാട ( ടി.വി. ചന്ദ്രൻ ) ,ഒരു മറവൂർ കനവ് ( ലാൽ ജോസ് ), ദി കിംഗ് ( ഷാജി കൈലാസ് ) ഭൂതകണ്ണാടി ( ലോഹിതദാസ് ), ഡോ. ബാബാസാഹിബ് അംബേദ്കർ ( ജബ്ബാർ  പട്ടേൽ), ഹരികൃഷ്ണൻസ് ( ഫാസിൽ ), പുതിയ നിയമം ( ഏ.കെ. സാജൻ) , ദി ഗ്രേറ്റ് ഫാദർ ( ഹനീഫ് അദേനി ) ,മാസ്റ്റർ പീസ് ( അജയ് വാസുദേവ് ) , അബ്രാഹമിൻ്റെ  സന്തതികൾ ( ഷാജി പാടൂർ ) ,ഒരു കുട്ടനാടൻ ബ്ലോഗ് ( സേതു )പോക്കിരിരാജ, മധുരരാജ ( വൈശാഖ് ) , പതിനെട്ടാംപ്പടി ( ശങ്കർ മഹാദേവൻ) , മാമാങ്കം ( എം. പത്മകുമാർ) ,ദി പ്രീസ്റ്റ് ( ജോഫിൻ ടി. ചാക്കോ ) ,വൺ ( സന്തോഷ് വിശ്വനാഥ് ) , നൻപകൽ നേരത്ത് മയക്കം ( ലിജോ ജോസ് പെല്ലിശ്ശേരി ) എന്നി ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടി. 


1990 ൽ കെ. മധു സംവിധാനം ചെയ്ത " മൗനം സമ്മതം" എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം നടത്തി.റാം സംവിധാനം ചെയ്ത " പേരൻപ് " പ്രേക്ഷക ശ്രദ്ധ നേടി.  2012 ൽ അഭയ സിംഹ സംവിധാനം ചെയ്ത " ശിക്കാരി"യിലൂടെ കന്നഡയിൽ അരങ്ങേറ്റം .1989 ൽ പുറത്തിറങ്ങിയ ജബ്ബാർ പട്ടേലിൻ്റെ "ധർത്തി പുത്ര"യിൽ ഹിന്ദിയിൽ തുടക്കം. 2004ൽ റിലീസ് ചെയ്ത  " സൗ ജൂത്ത് ഏക് സാത്ത് " എന്ന സിനിമയിലും അഭിനയിച്ചു. 2019ൽ മഹി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം " യാത്ര" അഭിനയിച്ചു.


1989 ( ഒരു വടക്കൻ വീരഗാഥ ), 1994 ( വിധേയൻ ,പൊന്തൻമാട ) ,1999 ( ഡോ. ബാബാസാഹിബ് അംബേദ്ക്കർ ) എന്നീ ചിത്രങ്ങളിലെ  അഭിനയത്തിന് മൂന്ന് തവണ ദേശീയ പുരസ്കാരം ലഭിച്ചു. ഏട്ട്  തവണ സംസ്ഥാന ചലച്ചിത്ര അവാർഡും, പതിമൂന്ന് ഫിലിം ഫെയർ അവാർഡുകളും, പതിനൊന്ന് തവണഫിലിംക്രിട്ടിക്സ്അവാർഡുകളും, അഞ്ച് തവണ ഏഷ്യാനെറ്റ് ഫിലിം അവാർഡുകളും ലഭിച്ചു. 1988ൽ പത്മശ്രി അവാർഡും ലഭിച്ചു. കാലിക്കേറ്റ് ,കേരള സർവകലശാലകളിൽ നിന്നും ഡോക്ട്രേറ്റും ലഭിച്ചു. 2022ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും ( നൻപകൽ നേരത്ത് മയക്കം ) ലഭിച്ചു. പുതുമുഖ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയ നടനാണ് മമ്മൂട്ടി. 


സ്വന്തം ജീവിതകഥ പറയുന്ന " ചമയങ്ങളില്ലാതെ " എന്ന പുസ്തകത്തിൽ മമ്മൂട്ടി തന്നെ ആദ്യ സിനിമ " അനുഭവങ്ങൾ പാളിച്ചകൾ " എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

No comments:

Powered by Blogger.